Woman died | പ്രസവത്തെ തുടര്‍ന്ന് അമിത രക്തസ്രാവം; 20കാരിയായ യുവതി മരിച്ചു

 


കോഴിക്കോട്: (www.kvartha.com) പ്രസവത്തെ തുടര്‍ന്നുണ്ടായ അമിത രക്തസ്രാവം മൂലം 20കാരിയായ യുവതി മരിച്ചു. അടിവാരം ചെമ്പലങ്കോട് ജഫ് ലയാണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ചെ ആശുപത്രിയില്‍ വെച്ചാണ് മരണം സംഭവിച്ചത്. കുഞ്ഞിനെ വെന്റിലേറ്ററിലേക്ക് മാറ്റി.


Woman died | പ്രസവത്തെ തുടര്‍ന്ന് അമിത രക്തസ്രാവം; 20കാരിയായ യുവതി മരിച്ചു

കഴിഞ്ഞ ദിവസം പ്രസവ ചികിത്സയ്ക്കായി ജഫ്ലയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് രക്തസ്രാവത്തെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഒന്നര വര്‍ഷം മുന്‍പാണ് ജഫ് ലയുടെ വിവാഹം കഴിഞ്ഞത്.

ഭര്‍ത്താവ്: പൂനൂര്‍ സ്വദേശി ശാഫി. പിതാവ് ജാഫര്‍ ചെമ്പലങ്കോട് വിദേശത്താണ്. മാതാവ്: ജനീശ. സഹോദരി: ജഫ്ന.

Keywords: Woman died excessive bleeding after giving birth, Kozhikode, News, Local News, Dead, Pregnant Woman, Hospital, Treatment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia