Accidental Death | കാര്‍ത്തിക പുരത്ത് ബസിടിച്ച് കാര്‍ യാത്രക്കാരിക്ക് ദാരുണാന്ത്യം; ഭര്‍ത്താവ് ഉള്‍പെടെ 5 പേര്‍ക്ക് പരുക്ക്
ചൊവ്വാഴ്ച ഉച്ചക്ക് മൂന്ന് മണിയോടെ ആയിരുന്നു അപകടം
കുട്ടി ഉള്‍പെടെ ഏഴ് പേരാണ് അപകടസമയത്ത് കാറില്‍ ഉണ്ടായിരുന്നത്
അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്
കണ്ണൂര്‍: (KVARTHA) ഉദയഗിരി കാര്‍ത്തികപുരത്ത് ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കാര്‍ യാത്രക്കാരിക്ക് ദാരുണാന്ത്യം. അസ്ലല (21) ആണ് മരിച്ചത്. കാറോടിച്ചിരുന്ന അസ്ലലയുടെ ഭര്‍ത്താവ് ബാശിര്‍ ഉള്‍പെടെ അഞ്ച് പേര്‍ക്ക് പരുക്കേറ്റു. ചൊവ്വാഴ്ച ഉച്ചക്ക് മൂന്ന് മണിയോടെ ആയിരുന്നു അപകടം.
ചീക്കാട് നിന്നും തളിപ്പറമ്പിലേക്ക് പോകുകയായിരുന്ന ബസും എതിരെ വരികയായിരുന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു. കുട്ടി ഉള്‍പെടെ ഏഴ് പേരാണ് അപകടസമയത്ത് കാറില്‍ ഉണ്ടായിരുന്നത്. പരുക്കേറ്റവരെ കണ്ണൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവട്ടൂര്‍ സ്വദേശികള്‍ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തില്‍പെട്ടത്. പ്രദേശവാസികളും പൊലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.