കാട്ടാന കൂട്ടത്തിന്റെ ആക്രമണം; തോട്ടം തൊഴിലാളിയായ സ്ത്രീക്ക് ദാരുണാന്ത്യം
Jul 22, 2021, 17:42 IST
അടിമാലി: (www.kvartha.com 22.07.2021) കാട്ടാന കൂട്ടത്തിന്റെ ആക്രമണത്തില്‍ തോട്ടം തൊഴിലാളിയായ സ്ത്രീക്ക് ദാരുണാന്ത്യം. കോരംപാറ സ്വദേശി ചിരഞ്ജീവിയുടെ ഭാര്യ വിമല (45) ആണ് മരിച്ചത്. പൂപ്പാറ പുതുകുളത്ത് ബുധനാഴ്ച ഉച്ചക്ക് 2.15 മണിയോടെയാണ് സംഭവം. ഏലത്തോട്ടത്തില്‍ ജോലിയെടുക്കുന്നതിനിടെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്.
വിമല സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ശാന്തന്‍പാറ പൊലീസ് മേല്‍നടപടി സ്വീകരിച്ചു. മക്കള്‍: ഇളങ്കോവന്‍, ഗോപി. മേഖലയില്‍ നിരവധിപ്പേര്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഇതോടെ വനംവകുപ്പിനെതിരെ ജനരോഷമുയര്‍ന്നിട്ടുണ്ട്.
File Photo:
Keywords: News, Kerala, Death, Wild Elephants, Elephant attack, Woman, Woman died in wild elephant attack
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.