രക്തം തുടയ്ക്കുന്ന തുണി വയറിനുള്ളില്‍ തുന്നിക്കെട്ടിയ യുവതി അണുബാധയേറ്റ് മരിച്ചു

 


കോട്ടയം: (www.kvartha.com 18.11.2016) രക്തം തുടയ്ക്കുന്ന തുണി വയറിനുള്ളില്‍ തുന്നിക്കെട്ടിയ യുവതി അണുബാധയേറ്റ് മരിച്ചു. ശസ്ത്രക്രിയയ്ക്കിടെ രക്തം തുടയ്ക്കുന്ന പഞ്ഞിത്തുണി (മോപ്പ്) ഡോക്ടര്‍ വയറിനുള്ളില്‍ മറന്നു വെച്ച് തുന്നിക്കെട്ടുകയായിരുന്നു. പത്തനംതിട്ട അടൂര്‍ ഇളങ്ങല്ലൂര്‍ മോഹനന്റെ ഭാര്യ അമ്പിളി (47) ആണു മരിച്ചത്.

ഗര്‍ഭപാത്രം നീക്കം ചെയ്യുന്നതിനായി ഒരുമാസം മുന്‍പാണ് അമ്പിളിയെ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കു വിധേയയാക്കിയത്. എന്നാല്‍, കടുത്ത വയറു വേദനയെ തുടര്‍ന്ന് നവംബര്‍ 13ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വയറിനുള്ളില്‍ കടുത്ത അണുബാധയേറ്റതായി സര്‍ജറി വിഭാഗം ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍
നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഉടന്‍ തന്നെ ശസ്ത്രക്രിയ നടത്തി 15 സെന്റിമീറ്റര്‍ നീളവും 10 സെന്റിമീറ്റര്‍ വീതിയും രണ്ടിഞ്ച് കനവുമുള്ള പഞ്ഞിത്തുണി പുറത്തെടുക്കുകയും ചെയ്തു. 

അടൂരിലെ ആശുപത്രിയില്‍ ശസ്ത്രക്രിയ ചെയ്തവര്‍ മറന്നുവച്ച പഞ്ഞിക്കെട്ട് വയറിനുള്ളില്‍ ഇരുന്നതാണ് അണുബാധയ്ക്കു കാരണമായത്. ഇതു പുറത്തെടുത്തെങ്കിലും പഞ്ഞിത്തുണി ഉള്ളില്‍ കുടുങ്ങിയതു മൂലം ആന്തരിക അവയവങ്ങളും കുടലും ഒട്ടിപ്പിടിച്ച നിലയിലായിരുന്നു.

രക്തം തുടയ്ക്കുന്ന തുണി വയറിനുള്ളില്‍ തുന്നിക്കെട്ടിയ യുവതി അണുബാധയേറ്റ് മരിച്ചു

Also Read:
വൈദ്യുതി സെക്ഷനിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വാഹനം ഓടിക്കാന്‍ നല്‍കുന്നത് സംബന്ധിച്ച് കൈക്കൂലി ആരോപണം; വിജിലന്‍സ് റെയ്ഡ് നടത്തി

Keywords:  Woman dies after becoming infected, Kottayam, Doctor, Pathanamthitta, Medical College, Adoor, Hospital, Treatment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia