Woman dies | തൊഴിലുറപ്പ് ജോലിക്കിടെ തെങ്ങ് തലയില്‍ വീണ് വനിതാ തൊഴിലാളിക്ക് ദാരുണാന്ത്യം
Jun 25, 2022, 21:23 IST
പേരാമ്പ്ര: (www.kvartha.com) തൊഴിലുറപ്പ് ജോലിക്കിടെ തെങ്ങ് തലയില്‍ വീണ് വനിതാ തൊഴിലാളിക്ക് ദാരുണാന്ത്യം. ലാസ്റ്റ് കല്ലോട് ചെറുകുന്നുമ്മല്‍ ദാക്ഷായണി (58) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 11.30ന് വീടിന് തൊട്ടടുത്ത കണിയാംകണ്ടി മീത്തല്‍ പറമ്പില്‍ തൊഴിലുറപ്പ് ജോലി ചെയ്യവെയാണ് അപകടം സംഭവിച്ചത്.
ഉടന്‍ തന്നെ പേരാമ്പ്ര താലൂക് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. വിവരമറിഞ്ഞ് പേരാമ്പ്ര പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റ്മോര്‍ടത്തിനായി കോഴിക്കോട് മെഡികല്‍ കോളജ് മോര്‍ചറിയിലേക്ക് മാറ്റി.
സംസ്ക്കാരം ഞായറാഴ്ച ഉച്ചക്ക് വീട്ടുവളപ്പില്‍ നടക്കും. ഭര്‍ത്താവ്: രാജന് പിള്ള. മക്കള്‍: ഷീബ, ഷീബേഷ്. മരുമകന്: ഗംഗന് (പാലേരി).
Keywords: Woman dies after coconut tree falls on her head, Kozhikode, News, Woman, Dead, Dead Body, Hospital, Treatment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.