ഭര്‍തൃമാതാവിനെ മുറിയിലിട്ട് പൂട്ടി കാമുകനൊപ്പം ഒളിച്ചോടിയ യുവതി പിടിയില്‍
Feb 25, 2020, 18:07 IST
തളിപ്പറമ്പ്: (www.kvartha.com 25.02.2020) കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരില്‍ ഭര്‍തൃ പിതാവിനെ മൊബൈല്‍ ഫോണില്‍ റീചാര്‍ജ് ചെയ്യാന്‍ കടയിലേക്ക് പറഞ്ഞുവിട്ട് അമ്മയെ വീട്ടിനകത്ത് പൂട്ടിയിട്ട് അഞ്ചുവയസുള്ള മകളുമായി കാമുകനൊപ്പം ഒളിച്ചോടിയ യുവതി പിടിയിലായി. വളയം സ്വദേശിനിയായ 24 കാരിയാണ് രാമന്തളിയിലെ യുവാവിനൊപ്പം ഒളിച്ചോടിയത്.
രാമന്തളിയില്‍ നിന്നും കാമുകന്‍ കാറുമായി എത്തിയാണ് യുവതിയുമായി കടന്നുകളഞ്ഞത്. യുവതിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് പയ്യന്നൂര്‍ പോലീസ് കമിതാക്കളെ കസ്റ്റഡിയിലെടുത്ത് വളയം പോലീസിന് കൈമാറി. വിദേശത്ത് ഭര്‍ത്താവിനോടൊപ്പം കഴിയുകയായിരുന്ന യുവതി ഏതാനും മാസം മുമ്പാണ് നാട്ടിലെത്തിയത്. ഗള്‍ഫില്‍ മകളുടെ സ്‌കൂള്‍ ബസിന്റെ ഡ്രൈവറാണ് യുവതിയുടെ കാമുകന്‍. വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായ യുവാവ് യുവതിക്ക് പിന്നാലെയാണ് ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയത്.
Keywords: Kerala, News, Youth, Escaped, Love, Kannur, Woman eloped with lover held by police, Eloped

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.