Accident | കണ്ണൂരില്‍ ട്രെയിനിൽ നിന്നും വീണ യാത്രക്കാരിയെ റെയില്‍വെ പൊലിസ് അത്ഭുതകരമായി രക്ഷിച്ചു
സ്റ്റേഷനിലെ സിസിടിവിയിലെ ദൃശ്യങ്ങളാണ് ഇത് സംബന്ധിച്ച് പുറത്ത് വന്നിട്ടുള്ളത്.
രക്ഷാ പ്രവര്‍ത്തനം നടത്തിയ റെയില്‍വെ പൊലിസുകാരെ പാസഞ്ചേഴ്‌സ് അസോസിയേഷനും റെയില്‍വെ മാനേജരും അനുമോദിച്ചു.
കണ്ണൂര്‍: (KVARTHA) അബദ്ധത്തില്‍ മാറിക്കയറിപ്പോയ ട്രെയിനില്‍ നിന്ന് ചാടി ഇറങ്ങിയപ്പോള്‍ വീണ യുവതിയുടെ ജീവന്‍ രക്ഷിച്ച് റെയില്‍വേ പൊലീസ്. ശനിയാഴ്ച വൈകിട്ട് 6.40നാണ് സംഭവം. ട്രെയിന്‍ മാറിക്കയറിയതിനെ തുടര്‍ന്ന് തിരിച്ചിറങ്ങുമ്പോള്‍ നീങ്ങിക്കൊണ്ടിരുന്ന ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയിലാണ് യുവതി വീണത്. ആ സമയം തൊട്ടടുത്തുണ്ടായിരുന്ന റെയില്‍വേ പൊലീസ് ഉദ്യോഗസ്ഥരായ സുധീഷ് കുമാറും റെനീഷും ചേര്‍ന്ന് യുവതിയെ രക്ഷപ്പെടുത്തുകയായിരുന്നു.
കണ്ണൂര്‍ റെയില്‍വെ സ്‌റ്റേഷനില്‍ നിന്നും എറണാകുളം ഭാഗത്തേക്ക് പോകേണ്ടിയിരുന്ന യുവതി മംഗലാപുരത്തേക്ക് പോവുകയായിരുന്ന പരശുറാം എക്‌സ്പ്രസില്‍ മാറിക്കയറുകയായിരുന്നു. നീങ്ങിതുടങ്ങിയപ്പോള്‍ മാത്രമാണ് ട്രെയിന്‍ മാറിയത് അറിഞ്ഞത്. ഉടന്‍ പുറത്തേക്ക് ചാടിയപ്പോള്‍ പിടിവിട്ട് വീഴുകയായിരുന്നു. സ്റ്റേഷനിലെ സിസിടിവിയിലെ ദൃശ്യങ്ങളാണ് ഇത് സംബന്ധിച്ച് പുറത്ത് വന്നിട്ടുള്ളത്. രക്ഷാ പ്രവര്‍ത്തനം നടത്തിയ റെയില്‍വെ പൊലിസുകാരെ പാസഞ്ചേഴ്‌സ് അസോസിയേഷനും റെയില്‍വെ മാനേജരും അനുമോദിച്ചു.