Accident | കണ്ണൂരിൽ ട്രെയിനിൽ ഓടിക്കയറുന്നതിനിടെ യുവതി പിടിവിട്ട് പാളത്തിലേക്ക് വീണു; രക്ഷപ്പെട്ടത് അത്ഭുതകരമായി; ദൃശ്യങ്ങൾ പുറത്ത്
Updated: Nov 3, 2024, 19:01 IST
Photo: Arranged
● പുതുച്ചേരി എക്സ്പ്രസ്സിൽ കയറാൻ ശ്രമിക്കുന്നതിനിടെ അപകടം
● യാത്രക്കാരും റെയിൽവേ പൊലീസും ചേർന്ന് രക്ഷപ്പെടുത്തി
● ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ
കണ്ണൂർ: (KVARTHA) റെയിൽവേ സ്റ്റേഷനിൽ നിന്ന് ട്രെയിനിൽ ഓടിക്കയറുന്നതിനിടെ യുവതി പിടിവിട്ട് ട്രാക്കിലേക്ക് വീണു. ഞായറാഴ്ച രാവിലെ എട്ട് മണിയോടെയാണ് സംഭവം. പുതുച്ചേരി എക്സ്പ്രസിലാണ് യുവതി ഓടി കയറാൻ ശ്രമിച്ചത്.
കണ്ണൂരിലെത്തിയപ്പോൾ സാധനം വാങ്ങിക്കുന്നതിനായി ട്രെയിനിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയതായിരുന്നു. സാധനം വാങ്ങിക്കുന്നതിനിടെ ട്രെയിൻ നീങ്ങി തുടങ്ങിയപ്പോൾ യുവതി ഓടിക്കയറാൻ ശ്രമിച്ചു. എന്നാൽ വാതിൽപിടിയിലെ പിടുത്തം വിട്ട് ട്രാക്കിലേക്ക് വീഴുകയായിരുന്നു.
തുടർന്ന് ട്രെയിൻ പെട്ടെന്ന് നിർത്തി. പരിക്കേറ്റ യുവതിയെ സ്റ്റേഷനിലുണ്ടായിരുന്ന യാത്രക്കാരും റെയിൽവേ പൊലീസും ചേർന്ന് ആശുപത്രിയിലെത്തിച്ചു. ഇവരുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
#trainaccident #kannurnews #kerala #india #rescue #railwaysafety
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.