Woman Injured | ട്രെയിനില്‍ കയറുന്നതിനിടെ അപകടം; വൈക്കത്ത് റെയില്‍വേ ട്രാകില്‍ വീണ് 20 കാരിയുടെ കൈ അറ്റു
Sep 1, 2023, 11:26 IST
കോട്ടയം: (www.kvartha.com) ട്രെയിനില്‍ കയറുന്നതിനിടെ റെയില്‍വേ ട്രാകില്‍ വീണ് യുവതിക്ക് ഗുരുതര പരുക്ക്. വൈക്കം റോഡ് റെയില്‍വേ സ്റ്റേഷനിലാണ് ദാരുണസംഭവം. കടുത്തുരുത്തി വെള്ളാശ്ശേരി ശ്രീശൈലത്തില്‍ തീര്‍ത്ഥ (20)യ്ക്കാണ് പരുക്കേറ്റത്.
വെള്ളിയഴ്ച (01.09.2023) രാവിലെ ഏഴരയോടെ കോട്ടയം ഭാഗത്തേക്ക് പോകുന്ന മെമു ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം. ട്രാകിനിടയില്‍പെട്ട് യുവതിയുടെ കൈ അറ്റു പോയി. ഉടന്‍തന്നെ മറ്റു യാത്രക്കാര്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചു.
കോട്ടയം കാരിത്താസ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച യുവതിയുടെ അറ്റുപോയ കൈ തുന്നി ചേര്‍ക്കാനുള്ള അടിയന്തര ശസ്ത്രക്രിയകള്‍ ആരംഭിച്ചു. അറ്റുപോയ കയ്യുമായാണ് ആശുപത്രിയില്‍ എത്തിയത്.
Keywords: News, Kerala, Kerala-News, Accident-News, Vaikom News, Woman, Railway Track, Train, Injured, Woman fell on railway track while boarding train at Vaikom Road railway station, seriously injured.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.