Found Dead | 'അങ്കമാലി ആശുപത്രിയില്‍ രോഗിയായ അമ്മയ്ക്ക് കൂട്ടിരിക്കാനെത്തിയ യുവതി കുത്തേറ്റ് മരിച്ചു'; സുഹൃത്ത് കസ്റ്റഡിയില്‍
Jul 15, 2023, 15:47 IST
കൊച്ചി: (www.kvartha.Com) അങ്കമാലി ആശുപത്രിയില്‍ രോഗിയായ അമ്മയ്ക്ക് കൂട്ടിരിക്കാനെത്തിയ യുവതി കുത്തേറ്റ് മരിച്ചതായി പൊലീസ്. എറണാകുളം അങ്കമാലി എംഎജിജെ ആശുപത്രിയില്‍ ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് ക്രൂരമായ സംഭവം നടന്നത്. തുറവൂര്‍ സ്വദേശിനി ലിജിയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതി മഹേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
ആശുപത്രിയില്‍ രോഗിയായ അമ്മയ്ക്ക് കൂട്ടിരിക്കാനെത്തിയതായിരുന്നു ലിജി. ലിജിയും മഹേഷും നേരത്തെ സുഹൃത്താക്കളായിരുന്നു. ശനിയാഴ്ച ഉച്ചയോടെയാണ് മഹേഷ് ആശുപത്രിയിലെത്തിയത്. അവിടെവച്ച് ഇരുവരും തമ്മില്‍ വാക്കേറ്റം ഉണ്ടാകുകയും പിന്നാലെ കൈയില്‍ ഉണ്ടായിരുന്ന കത്തിയെടുത്ത് ലിജിയെ കുത്തുകയുമായിരുന്നു.
ലിജി സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ അങ്കമാലി പൊലീസ് മഹേഷിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കൊലപാതകത്തിനുള്ള കാരണം വ്യക്തമല്ല. മഹേഷിനെ വിശദമായി ചോദ്യം ചെയ്യും.
Keywords: Woman Found Dead in Hospital, Kochi, News, Dead Body, Attack, Injury, Police, Liji, Custody, Crime, Criminal Case, Kerala.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
ആശുപത്രിയില്‍ രോഗിയായ അമ്മയ്ക്ക് കൂട്ടിരിക്കാനെത്തിയതായിരുന്നു ലിജി. ലിജിയും മഹേഷും നേരത്തെ സുഹൃത്താക്കളായിരുന്നു. ശനിയാഴ്ച ഉച്ചയോടെയാണ് മഹേഷ് ആശുപത്രിയിലെത്തിയത്. അവിടെവച്ച് ഇരുവരും തമ്മില്‍ വാക്കേറ്റം ഉണ്ടാകുകയും പിന്നാലെ കൈയില്‍ ഉണ്ടായിരുന്ന കത്തിയെടുത്ത് ലിജിയെ കുത്തുകയുമായിരുന്നു.
Keywords: Woman Found Dead in Hospital, Kochi, News, Dead Body, Attack, Injury, Police, Liji, Custody, Crime, Criminal Case, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.