Allegation | അന്നൂരില്‍ യുവതിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന ആരോപണവുമായി ബന്ധുക്കള്‍
May 5, 2024, 17:51 IST
കണ്ണൂര്‍: (KVARTHA) പയ്യന്നൂര്‍ അന്നൂരില്‍ യുവതിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്ത്. മാതമംഗലം കോയിപ്രയിലെ അനിലയുടെ ദുരൂഹ മരണം കൊലപാതകമാണെന്ന് ആരോപിച്ചാണ് സഹോദരന്‍ അനീഷ് രംഗത്ത് വന്നത്. മറ്റൊരു വീടിനകത്ത് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത് മുഖത്ത് രക്തം വാര്‍ന്നൊഴുകിയ നിലയിലാണ്.
22 കിലോമീറ്റര്‍ അകലെയാണ് യുവതിയുടെ സുഹൃത്ത് സുദര്‍ശന്‍ പ്രസാദിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട് നോക്കാന്‍ ഏല്‍പ്പിച്ചിരുന്ന യുവാവുമായി മാതമംഗലം കോയിപ്ര സ്വദേശി അനിലയ്ക്ക് അടുപ്പമുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
അന്നൂര്‍ കൊരവയലിലെ ബെറ്റിയുടെ വീട്ടിലാണ് അനിലയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബെറ്റിയും കുടുംബവും ദിവസങ്ങളായി വീട്ടിലുണ്ടായിരുന്നില്ല. വിനോദയാത്രകഴിഞ്ഞ് ഇവര്‍ കഴിഞ്ഞദിവസം വീട്ടിലെത്തിയപ്പോഴാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
വിനോദയാത്ര പോകുന്നതിനാല്‍ വീട് നോക്കാന്‍ കുറ്റൂര്‍ ഇരൂള്‍ സ്വദേശി സുദര്‍ശന്‍ പ്രസാദിനെയായിരുന്നു ഏല്‍പ്പിച്ചത്. ഇയാളെയാണ് കുറ്റൂര്‍ വെള്ളിയാനത്തിനടുത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. അനില എങ്ങനെയാണ് ബെറ്റിയുടെ വീട്ടിലെത്തിയത് എന്നതിലും അവ്യക്തത നിലനില്‍ക്കുകയാണ്. യുവതിയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലവും യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ വെള്ളിയാനവും തമ്മില്‍ 22 കിലോമീറ്റര്‍ ദൂരമുണ്ട്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും പയ്യന്നൂര്‍ പൊലീസ് അറിയിച്ചു.
മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ടം നടപടികള്‍ക്കായി മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് അസ്വാഭാവികമരണത്തിന് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. അനിലയെ സുദര്‍ശന്‍ പ്രസാദ് വിളിച്ച് വരുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് അന്വേഷണത്തില്‍ ലഭിക്കുന്ന പ്രാഥമിക വിവരം. യുവതിയുടെ കൊലപാതകവും യുവാവിന്റെ മരണവും പയ്യന്നൂരിനെ ഞെട്ടിച്ചിരിക്കുകയാണ്. സംഭവത്തില്‍ ഫോറന്‍സിക് പരിശോധന നടത്തിയിട്ടുണ്ട്.

Keywords: Woman Found Dead in House; Family Alleges its Murder, Kannur, News, Found Dead, Woman, Family, Allegation, Police, Postmortem, Dead Body, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.