Found Dead | 3 ദിവസം മുന്‍പ് വിവാഹ മോചിതയായ യുവതി വീടിനുള്ളില്‍ മരിച്ചനിലയില്‍; സമീപത്തുനിന്നും മുന്‍ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചുള്ള കുറിപ്പ് കണ്ടെത്തിയതായി പൊലീസ്
സംഭവത്തില്‍ മുന്‍ഭര്‍ത്താവിനെ വട്ടിയൂര്‍ക്കാവ് പൊലീസ് അറസ്റ്റ് ചെയ്തു
യുവതിയും മകളും മാത്രമാണ് വട്ടിയൂര്‍ക്കാവിലെ വീട്ടില്‍ താമസിച്ചിരുന്നത്
തിരുവനന്തപുരം: (KVARTHA) മുന്‍ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണങ്ങളടങ്ങിയ കുറിപ്പെഴുതിയശേഷം മൂന്നു ദിവസം മുന്‍പ് വിവാഹ മോചിതയായ യുവതി മരിച്ചനിലയില്‍. വട്ടിയൂര്‍ക്കാവ് സ്വദേശിനിയെയാണ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മുന്‍ഭര്‍ത്താവാണ് തന്റെ മരണത്തിന് കാരണമെന്നാണ് യുവതി എഴുതിയതെന്ന് കരുതുന്ന കുറിപ്പില്‍ പറഞ്ഞിരിക്കുന്നത്. സംഭവത്തില്‍ മുന്‍ഭര്‍ത്താവിനെ വട്ടിയൂര്‍ക്കാവ് പൊലീസ് അറസ്റ്റ് ചെയ്തു.
മുന്‍ഭര്‍ത്താവ് തന്റെ നഗ്‌നചിത്രങ്ങള്‍ പകര്‍ത്തി മറ്റുള്ളവര്‍ക്ക് അയച്ചുനല്‍കിയെന്നും കഴിഞ്ഞദിവസം വീട്ടിലെത്തി മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്നും കുറിപ്പില്‍ പറയുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു.
യുവതിയും മകളും മാത്രമാണ് വട്ടിയൂര്‍ക്കാവിലെ വീട്ടില്‍ താമസിച്ചിരുന്നത്. മകളെ ഉപദ്രവിച്ചതിന് പ്രതിക്കെതിരെ നേരത്തെ പോക്സോ കേസും പീഡനക്കേസും നിലവിലുണ്ടെന്നുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്. സംഭവത്തില്‍ വട്ടിയൂര്‍ക്കാവ് പൊലീസ് വിശദമായ അന്വേഷണം തുടരുകയാണ്.