Found Dead | 'വായ്പയെടുത്ത തുകയുടെ ഗഡുക്കള്‍ അടയ്ക്കാത്തതില്‍ മനംനൊന്ത് കഴിഞ്ഞിരുന്ന 29 കാരിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി'
ബുധനാഴ്ചയായിരുന്നു വായ്പയുടെ ഗഡു അടക്കേണ്ടിയിരുന്നത്
ധനകാര്യ സ്ഥാപനത്തിലെ ചിലര്‍ യുവതിയുടെ വീട്ടില്‍ വന്നതായി ബന്ധുക്കള്‍ പറയുന്നു
പെരുമ്പാവൂര്‍: (KVARTHA) വായ്പയെടുത്ത തുകയുടെ ഗഡുക്കള്‍ അടയ്ക്കാത്തതില്‍ മനംനൊന്ത് കഴിഞ്ഞിരുന്ന 29 കാരിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയതായി ബന്ധുക്കള്‍. ഓടയ്ക്കാലി പുളിയാമ്പിള്ളിമുഗള്‍, നെടുമ്പുറത്ത് വീട്ടില്‍ വിഷ് ണുവിന്റെ ഭാര്യ ചാന്ദിനി(29)യെ ആണ് ബുധനാഴ്ച വൈകിട്ടോടെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ബന്ധുക്കളുടെ പരാതിയില്‍ കുറുപ്പംപടി പൊലീസ് അന്വേഷണം ആരംഭിച്ചു.
ചാന്ദിനി ഒരു മൈക്രോഫിനാന്‍സ് സ്ഥാപനത്തില്‍നിന്ന് പണം വായ്പയെടുത്തിരുന്നു. ഇതിന്റെ ഗഡു ബുധനാഴ്ച അടക്കേണ്ടതായിരുന്നു. ഇതില്‍ കുടിശ്ശികയും ഉണ്ടായിരുന്നു. തുടര്‍ന്ന് ധനകാര്യ സ്ഥാപനത്തിലെ ചിലര്‍ ബുധനാഴ്ച യുവതിയുടെ വീട്ടില്‍ വന്നതായി ബന്ധുക്കള്‍ പറയുന്നുണ്ട്. എന്നാല്‍, വീട്ടുകാര്‍ ഇക്കാര്യം മൊഴിയായി നല്‍കിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
അതേസമയം, വായ്പയെടുത്തത് സംബന്ധിച്ചുള്ള കാര്യങ്ങളും ഫിനാന്‍സ് സ്ഥാപനത്തിലെ ചിലര്‍ വീട്ടിലെത്തിയെന്ന വിവരവും ഉള്‍പെടെ അന്വേഷിക്കുമെന്ന് കുറുപ്പംപടി പൊലീസ് ഇന്‍സ്പെക്ടര്‍ അറിയിച്ചു. ആദി, ആദവ് എന്നിവര്‍ ചാന്ദിനിയുടെ മക്കളാണ്.