നേമത്ത് വീട്ടമ്മ ആത്മഹത്യ ചെയ്തത് ഗാര്‍ഹിക പീഡനം മൂലമെന്ന് പരാതി; ആത്മഹത്യാ ഭീഷണി മുഴക്കിയ ശേഷവും അച്ഛന്‍ അമ്മയെ മര്‍ദിച്ചുവെന്ന് മകളുടെ മൊഴി; പൊലീസിന് മുന്നില്‍ പ്ലസ് വണ്‍ കാരിയെ കൊണ്ട് നുണ പറയിപ്പിക്കാന്‍ ശ്രമം നടന്നതായും ദുരൂഹതയുണ്ടെന്നും ആരോപിച്ച് കുടുംബം

 


തിരുവനന്തപുരം: (www.kvartha.com 12.12.2021) നേമത്ത് വീട്ടമ്മ ആത്മഹത്യ ചെയ്തത് ഗാര്‍ഹിക പീഡനം മൂലമെന്ന് പരാതി. മുന്‍ പട്ടാളക്കാരന്‍ എസ് ബിജുവിന്റെ ഭാര്യ ദിവ്യയാണ് ഇക്കഴിഞ്ഞ ഞായറാഴ്ച തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ചികിത്സയിലിരിക്കെ വ്യാഴാഴ്ചയായിരുന്നു ദിവ്യ മരണത്തിന് കീഴടങ്ങിയത്.

മണ്ണെണ്ണയൊഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കിയ ശേഷവും ബിജു, ദിവ്യയെ മര്‍ദിച്ചെന്ന് ദൃക്‌സാക്ഷിയായ മകള്‍ പൊലീസിന് മൊഴി നല്‍കി. ഭര്‍ത്താവിന്റെ വീട്ടുകാരുടെ ഉപദ്രവം വിവരിച്ച് ദിവ്യ അയച്ച സന്ദേശവും കുടുംബം പുറത്തുവിട്ടു. കേസെടുത്തെങ്കിലും ബിജുവിനെ പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് കുടുംബം ആരോപിക്കുന്നു.

ദിവ്യയുടെ ആത്മഹത്യയിലേക്ക് നയിച്ച സാഹചര്യങ്ങള്‍ കണ്‍മുന്നില്‍ കാണേണ്ടിവന്ന പ്ലസ്വണ്‍കാരിയായ ഏക മകള്‍ ഓര്‍ത്തെടുത്തു. ആ ദിവസം പെട്ടെന്നുണ്ടായ വഴക്കല്ല, വര്‍ഷങ്ങളായി ഭര്‍ത്താവും വീട്ടുകാരും നടത്തുന്ന മാനസിക ശാരീരിക പീഡനങ്ങളാണ് ആത്മഹത്യയിലേക്ക് തള്ളിയിട്ടതെന്നാണ് വീട്ടുകാരുടെ ആരോപണം.

ഏതാനും മാസം മുന്‍പ് സഹോദരിക്ക് ദിവ്യ അയച്ച സന്ദേശവും തെളിവായി കാണിക്കുന്നു. ഭര്‍തൃമാതാവ് നടത്തുന്ന ഉപദ്രവത്തെ ഭര്‍ത്താവ് പിന്തുണയ്ക്കുന്നുവെന്നും എന്തെങ്കിലും സംഭവിച്ചാല്‍ ഭര്‍ത്താവാണ് ഉത്തരവാദിയെന്നുമാണ് സന്ദേശത്തിലുള്ളത്. 

നേമത്ത് വീട്ടമ്മ ആത്മഹത്യ ചെയ്തത് ഗാര്‍ഹിക പീഡനം മൂലമെന്ന് പരാതി; ആത്മഹത്യാ ഭീഷണി മുഴക്കിയ ശേഷവും അച്ഛന്‍ അമ്മയെ മര്‍ദിച്ചുവെന്ന് മകളുടെ മൊഴി; പൊലീസിന് മുന്നില്‍ പ്ലസ് വണ്‍ കാരിയെ കൊണ്ട് നുണ പറയിപ്പിക്കാന്‍ ശ്രമം നടന്നതായും ദുരൂഹതയുണ്ടെന്നും ആരോപിച്ച് കുടുംബം


തീപ്പൊള്ളലേറ്റ് ചികിത്സയിലിരിക്കുമ്പോള്‍ തന്നെ ആത്മഹത്യയല്ലെന്ന് വരുത്താന്‍ മകളെക്കൊണ്ടു നുണ പറയിപ്പിക്കാനുള്ള ബിജുവിന്റെ ശ്രമവും ദുരൂഹത വര്‍ധിപ്പിക്കുന്നു. ദൃക്‌സാക്ഷിയായ മകള്‍ ഇതെല്ലാം പൊലീസിനോട് പറഞ്ഞിട്ടും ബിജുവിനെ അറസ്റ്റ് ചെയ്യാന്‍ നേമം പൊലീസ് തയാറായിട്ടില്ലെന്നാണ് കുടുംബത്തിന്റെ ആക്ഷേപം.

Keywords:  Woman found dead in house, Thiruvananthapuram, News, Suicide Attempt, Police, Daughter, Kerala, Allegation.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia