കണ്ണൂരില്‍ വീട്ടുമുറ്റത്ത് 24കാരിയെ പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി

 


പേരാവൂര്‍(കണ്ണൂര്‍): (www.kvartha.com 16.12.2021) കണ്ണൂരില്‍ വീട്ടുമുറ്റത്ത് 24കാരിയെ പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി.
തൊണ്ടിയില്‍ മുച്ചിലോട്ട് ഭഗവതിക്ഷേത്രത്തിന് സമീപം കുഞ്ഞിംവീട്ടില്‍ ദീപേഷിന്റെ ഭാര്യ നിഷയെ (24)യാണ് വീട്ടുമുറ്റത്ത് പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

കണ്ണൂരില്‍ വീട്ടുമുറ്റത്ത് 24കാരിയെ പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി

വ്യാഴാഴ്ച രാവിലെയാണ് മൃതദേഹം കാണപ്പെട്ടത്. വിവരമറിഞ്ഞ് പേരാവൂര്‍ പൊലീസ് സ്ഥലത്തെത്തി മൃതദേഹം കണ്ണൂര്‍ ഗവ. മെഡികല്‍ കോളജ് ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി.

തൊണ്ടിയിലെ ബാര്‍ബര്‍ ഷോപ് ജീവനക്കാരനാണ് ദീപേഷ്. മകന്‍: ദേവാംഗ് (ഒന്നര വയസ്)ആറളം പുനരധിവാസ മേഖലയിലെ നാരായണന്റെയും സുജാതയുടെയും മകളാണ് മരിച്ച നിഷ. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

സഹോദരങ്ങള്‍: ധന്യ, ധനുഷ. സംസ്‌കാരം പിന്നീട്.

Keywords:  Woman found dead in Peravoor, Kannur, News, Local News, Dead Body, Hospital, Police, Probe, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia