പൊറോട്ട തൊണ്ടയില്‍ കുടുങ്ങി ശ്വാസംമുട്ടി യുവതി മരിച്ചു

 


ആലപ്പുഴ : (www.kvartha.com 29.10.2019) കഴിച്ചു കൊണ്ടിരുന്ന പൊറോട്ട തൊണ്ടയില്‍ കുടുങ്ങി യുവതി ശ്വാസംമുട്ടി മരിച്ചു. അമ്പലപ്പുഴ  നീര്‍ക്കുന്നം വാണിയംപറമ്പില്‍ (കിഴക്കേ കണ്ടന്‍കുളങ്ങര) നൂറുദ്ദീന്റെ മകള്‍ ജസീനയാണ് (36) മരിച്ചത്.

വീട്ടിലിരുന്ന് ഭക്ഷണം കഴിക്കുന്നതിനിടെ പൊറോട്ട തൊണ്ടയില്‍ കുടുങ്ങിയതിനെത്തുടര്‍ന്ന് ജസ്‌നയ്ക്ക് ശ്വാസം മുട്ടലനുഭവപ്പെട്ടു.

പൊറോട്ട തൊണ്ടയില്‍ കുടുങ്ങി ശ്വാസംമുട്ടി യുവതി മരിച്ചു

ഞായറാഴ്ച രാത്രിയിലാണ് സംഭവം. ഉടനെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചങ്കിലും രക്ഷിക്കാനായില്ല. മാനസിക വെല്ലുവിളി നേരിടുന്നയാളായിരുന്നു ജസീന. ഖബറടക്കം ചൊവ്വാഴ്ച്ച ഉച്ചക്ക് 2 ന് ഇജാബ പള്ളിയില്‍. മാതാവ് :ലൈല സഹോദരങ്ങള്‍ ജാസ്മിന്‍, ഫൈസല്‍.
 
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords:  News, Kerala, Food, Alappuzha, Women, Dies, hospital, Mosque, Porotta, Father, Mother, Mental Disorder, Woman Found Dead in Throta
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia