Found Dead | ബന്ധുവീട്ടിലെത്തിയ 58കാരി വീട്ടുമുറ്റത്തെ കിണറ്റില്‍ മരിച്ച നിലയില്‍
ഹരിപ്പാട്: (www.kvartha.com) ബന്ധുവീട്ടിലെത്തിയ 58കാരിയെ വീട്ടുമുറ്റത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഓലകെട്ടി അമ്പലം സ്വദേശി പരേതനായ അനന്തന്റെ ഭാര്യ മീരയാണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം സഹോദരനായ തൃക്കുന്നപ്പുഴ പള്ളിപ്പാട്ട് മുറി പട്ടരുമടത്തില്‍ അനുമോന്റെ വീട്ടില്‍ എത്തിയതായിരുന്നു മീര. ഇവര്‍ വീട്ടിലെത്തിയ സമയം വീട്ടുകാര്‍ ആരും സ്ഥലത്തില്ലായിരുന്നു.
വീട്ടുകാര്‍ എത്തിയപ്പോള്‍ മീരെയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചലിന് ശേഷം 5.30 മണിയോടെയാണ് വീട്ടുമുറ്റത്തെ കിണറ്റില്‍ വീണ നിലയില്‍ കണ്ടതെന്ന് പൊലീസ് പറയുന്നു. തുടര്‍ന്ന് ഇവരെ പുറത്തെടുത്തെങ്കിലും മരിച്ചിരുന്നു. തൃക്കുന്നപ്പുഴ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Keywords: News, Kerala, Found Dead, Death, Woman, Well, Woman found dead in well.