AI Camera | എ ഐ കാമറയില്‍ കുടുങ്ങിയ കാറിനുള്ളിലെ സ്ത്രീ പ്രേതമോ? സമൂഹ മാധ്യമങ്ങളില്‍ വൈറലായ ചിത്രത്തിന്റെ ശാസ്ത്രീയത തെളിയിക്കാന്‍ മോടോര്‍ വാഹന വകുപ്പ്

 


കണ്ണൂര്‍: (KVARTHA) സീറ്റ് ബെല്‍റ്റ് ധരിക്കാതെ കാറോടിച്ചതിന് പിഴയൊടുക്കാന്‍ ലഭിച്ച ചലാന്‍ നോടീസിലെ ചിത്രത്തില്‍ വാഹനത്തില്‍ ഇല്ലാതിരുന്ന ഒരു സ്ത്രീയുടെ രൂപം തെളിഞ്ഞത് ആശയ കുഴപ്പത്തിനിടയാക്കുന്നു. സമൂഹ മാധ്യമങ്ങളില്‍ ഇതു പ്രേതമാണെന്നതരത്തിലുള്ള കൊണ്ടു പിടിച്ച പ്രചാരണമാണ് നടക്കുന്നത്. ഈ സാഹചര്യത്തിലാണ് ശാസ്ത്രീയ അന്വേഷണത്തിലൂടെ സത്യം തെളിയിക്കാന്‍ മോടോര്‍ വാഹന വകുപ്പ് ഒരുങ്ങുന്നത്.

AI Camera | എ ഐ കാമറയില്‍ കുടുങ്ങിയ കാറിനുള്ളിലെ സ്ത്രീ പ്രേതമോ? സമൂഹ മാധ്യമങ്ങളില്‍ വൈറലായ ചിത്രത്തിന്റെ ശാസ്ത്രീയത തെളിയിക്കാന്‍ മോടോര്‍ വാഹന വകുപ്പ്

പയ്യന്നൂരില്‍ മോടോര്‍ വാഹന വകുപ്പ് സ്ഥാപിച്ച എ ഐ കാമറയില്‍ പതിഞ്ഞ ചിത്രത്തിലാണ് ഡ്രൈവര്‍ക്ക് പിന്‍സീറ്റിലായി മറ്റൊരു സ്ത്രീയുടെ രൂപം കൂടി തെളിഞ്ഞത്. ഇതെങ്ങനെ സംഭവിച്ചുവെന്ന ആശയക്കുഴപ്പത്തിലാണ് ചലാന്‍ വഴി പിഴ ലഭിച്ച കുടുംബം. ചെറുവത്തൂര്‍ കൈതക്കാട് സ്വദേശിയായ ആദിത്യനാണ് ചലാന്‍ ലഭിച്ചത്.

ചെറുവത്തൂരില്‍ നിന്ന് പയ്യന്നൂരിലേക്കുള്ള യാത്രക്കിടെ കേളോത്തുവെച്ചാണ് എ ഐ കാമറയുടെ മുന്‍പില്‍ കാര്‍ പെട്ടത്. വാഹനത്തില്‍ സഞ്ചരിച്ച ആദിത്യനും അദ്ദേഹത്തിന്റെ അമ്മയുടെ ചേച്ചിയും സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നില്ല. 

കാറിന്റെ പിന്‍സീറ്റില്‍ രണ്ട് കുട്ടികളുമുണ്ടായിരുന്നു. പിഴ ചുമത്തിയ എ ഐ കാമറയുടെ ചിത്രം ശ്രദ്ധിച്ചപ്പോഴാണ് പിന്‍സീറ്റില്‍ മാറ്റൊരു സ്ത്രീ ഇരിക്കുന്നതായി കാണുന്നത്. ഇങ്ങനെ ഒരാള്‍ വാഹനത്തില്‍ ഉണ്ടായിരുന്നില്ല. പിന്നെങ്ങനെ സ്ത്രീയുടെ ചിത്രം എ ഐ കാമറയില്‍ പതിഞ്ഞുവെന്നതാണ് ചോദ്യമുയരുന്നത്. പിന്‍സീറ്റിലുണ്ടായിരുന്ന കുട്ടികളെയാകട്ടെ ചിത്രത്തില്‍ കാണാനുമില്ല.

അതേസമയം, ചിത്രത്തില്‍ എങ്ങനെ സ്ത്രീരൂപം കയറിക്കൂടിയെന്നത് സംബന്ധിച്ച് വ്യത്യസ്ത അഭിപ്രായങ്ങളാണ് ഉയരുന്നത്. മുന്‍സീറ്റില്‍ ഇരുന്ന സ്ത്രീയുടെ തന്നെ പ്രതിബിംബം ആകാനുള്ള സാധ്യതയുണ്ടെന്നാണ് മോടോര്‍ വാഹനവകുപ്പ് സംശയിക്കുന്നത്. അല്ലെങ്കില്‍ എഐ കാമറ പകര്‍ത്തിയ, മറ്റൊരു വാഹനത്തിലെ സ്ത്രീയുടെ ചിത്രം സാങ്കേതിക പിഴവുകൊണ്ട് പതിഞ്ഞതുമാകാം. എന്നാല്‍, ഇതുസംബന്ധിച്ച് വ്യക്തത വരുത്താന്‍ മോടോര്‍ വാഹനവകുപ്പിന് ഇതുവരെ കഴിഞ്ഞിട്ടില്ല. അതിനിടെ മോടോര്‍ വാഹനവകുപ്പ് ഇതുസംബന്ധിച്ച് കെല്‍ട്രോണിനോട് വിശദാംശങ്ങള്‍ ആരാഞ്ഞിട്ടുണ്ട്.

അതേസമയം, എഐ കാമറയില്‍ പ്രേതത്തിന്റെ ചിത്രം പതിഞ്ഞുവെന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളിലും പ്രചാരണം നടക്കുന്നുണ്ട്. അടുത്തിടെ പ്രദേശത്ത് മരിച്ച ഒരു സ്ത്രീയുടെ ചിത്രമാണിതെന്ന രീതിയില്‍ വ്യാജ ഓഡിയോ അടക്കമാണ് പ്രചരിക്കുന്നത്. എന്നാല്‍ ശാസ്ത്രിയ പരിശോധനകളിലൂടെ ഇത്തരം അന്ധവിശ്വാസ പ്രചാരണങ്ങളെ തള്ളിക്കളയാനാവുമെന്ന വിശ്വാസത്തിലാണ് മോടോര്‍ വാഹന വകുപ്പ്.

Keywords:  Woman Ghost inside car caught on AI camera? Department of Motor Vehicles to prove the authenticity of the viral image on social media, Kannur, News, Woman Ghost, Social Media, Campaign, AI Camera, Fine, Vehicle Inspection, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia