ഭര്‍ത്താവും വേണ്ട മക്കളും വേണ്ട; 2 മക്കളേയും അമ്മായിയമ്മയെ ഏല്‍പിച്ചശേഷം കാമുകനൊപ്പം ഒളിച്ചോടി; ഇരുവരേയും കയ്യോടെ പൊക്കി പൊലീസ്

 


മലയിന്‍കീഴ്: (www.kvartha.com 07.01.2022) രണ്ടു മക്കളേയും ഭര്‍ത്താവിന്റെ അമ്മയെ ഏല്‍പിച്ചശേഷം കാമുകനൊപ്പം ഒളിച്ചോടി. ഇരുവരേയും കയ്യോടെ പൊക്കി പൊലീസ്. ഭര്‍ത്താവിനെയും പ്രായപൂര്‍ത്തിയാകാത്ത മക്കളെയും ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ വിളവൂര്‍ക്കല്‍ സ്വദേശി ലക്ഷ്മി (31), വിളവൂര്‍ക്കല്‍ സ്വദേശി മനോജ് (36) എന്നിവരെയാണ് മലയിന്‍കീഴ് പൊലീസ് അറസ്റ്റുചെയ്തത്. രണ്ട് കുഞ്ഞുങ്ങളെ ഭര്‍ത്താവിന്റെ അമ്മയെ എല്പിച്ച ശേഷം ഇളയ കുഞ്ഞുമായാണ് ലക്ഷ്മി കാമുകനോടൊപ്പം പോയത്.

ഭര്‍ത്താവും വേണ്ട മക്കളും വേണ്ട; 2 മക്കളേയും അമ്മായിയമ്മയെ ഏല്‍പിച്ചശേഷം കാമുകനൊപ്പം ഒളിച്ചോടി; ഇരുവരേയും കയ്യോടെ പൊക്കി പൊലീസ്

വിവാഹിതനും ഒരു കുഞ്ഞിന്റെ പിതാവുമാണ് മനോജ്. അടുത്തിടെ ഇയാള്‍ വിവാഹമോചിതനായിരുന്നു. ലക്ഷ്മിയുടെ ഭര്‍ത്താവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇരുവരെയും കസ്റ്റഡിയിലെടുത്ത പൊലീസിനോട് കാമുകനോടൊപ്പം പോകാനാണ് താത്പര്യമെന്നാണ് യുവതി പറഞ്ഞത്.

തുടര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് കടന്നതിന് ലക്ഷ്മിക്കെതിരെയും പ്രേരണാകുറ്റത്തിന് കാമുകനുമെതിരെ കേസ് രജിസ്റ്റര്‍ചെയ്ത പൊലീസ് ഇരുവരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Keywords:  Woman, lover held for abandoning minor kids, Thiruvananthapuram, News, Eloped, Arrested, Police, Local News, Children, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia