പരാതി നല്‍കിയെന്ന സംശയത്തില്‍ വനിതാ പഞ്ചായത്ത് അംഗത്തെയും ഭര്‍ത്താവിനെയും വീട്ടില്‍ക്കയറി മര്‍ദിച്ചു, മുറ്റത്തുണ്ടായിരുന്ന അരിവാളെടുത്ത് കൊന്ന് കളയുമെന്ന് ഭീഷണി; യുവാക്കളുടെയും സഹോദരിയുടെയും പേരില്‍ കേസ്

 



മലപ്പുറം: (www.kvartha.com 07.05.2020) ലോക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ കൂട്ടംക്കൂടിയിരിക്കുന്നത് പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയെന്ന സംശയത്തില്‍ വനിതാ പഞ്ചായത്ത് അംഗത്തെയും ഭര്‍ത്താവിനെയും വീട്ടില്‍ക്കയറി മര്‍ദിച്ചു. ചേലേമ്പ്ര ഗ്രാമപ്പഞ്ചായത്ത് വനിതാ അംഗം കെ ഖദീജ, ഭര്‍ത്താവ് എം സൈതലവി എന്നിവരെ ഒരുസംഘം വീട്ടില്‍ക്കയറി മര്‍ദിച്ച സംഭവത്തില്‍ തേഞ്ഞിപ്പലം പോലീസ് കേസെടുത്തു. ഖദീജയുടെ വീടിന് സമീപത്തെ ക്വാട്ടേഴ്‌സില്‍ താമസിക്കുന്ന പാലക്കാട് സ്വദേശികളായ മൂന്ന് യുവാക്കളുടെയും ഇവരുടെ സഹോദരിയുടെയും പേരിലാണ് കേസ്.

പരാതി നല്‍കിയെന്ന സംശയത്തില്‍ വനിതാ പഞ്ചായത്ത് അംഗത്തെയും ഭര്‍ത്താവിനെയും വീട്ടില്‍ക്കയറി മര്‍ദിച്ചു, മുറ്റത്തുണ്ടായിരുന്ന അരിവാളെടുത്ത് കൊന്ന് കളയുമെന്ന് ഭീഷണി; യുവാക്കളുടെയും സഹോദരിയുടെയും പേരില്‍ കേസ്

ലോക് ഡൗണ്‍ സമയത്ത് ക്വാര്‍ട്ടേഴ്‌സിന് സമീപത്തെ സ്ഥലത്ത് രാത്രിയിലും മറ്റും കൂട്ടം കൂടിയിരിക്കുന്നതറിഞ്ഞ് പോലീസും ആരോഗ്യവകുപ്പും പരിശോധന നടത്തിയിരുന്നു. പോലീസെത്തി സംഘത്തെ പല തവണ ഓടിച്ചതുമാണ്. ഇതിനുപിന്നില്‍ വാര്‍ഡ് അംഗത്തിന്റെ പരാതിയാണെന്ന വിരോധമാണ് ആക്രമണത്തിന് കാരണമായി പറയുന്നത്.

വീടിന്റെ വരാന്തയില്‍ നില്‍ക്കുകയായിരുന്ന സൈതലവിക്ക് നേരേയാണ് ആദ്യം ആക്രമണമുണ്ടായത്. 'ഞങ്ങള്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയത് നീയും മെമ്പറുമല്ലേ' എന്ന് പറഞ്ഞ് അടിച്ച് പരിക്കേല്‍പ്പിക്കുകയും കഴുത്തിന് പിടിച്ച് നിലത്തേക്ക് അടിച്ച് വീഴ്ത്തുകയുമായിരുന്നു. മുറ്റത്തുണ്ടായിരുന്ന അരിവാളെടുത്ത് കൊന്ന് കളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍പ്പറയുന്നു.

ഭര്‍ത്താവിനെ ആക്രമിക്കുന്നതുകണ്ട് ഓടിയെത്തിയ ഖദീജയേയും അക്രമിസംഘം മര്‍ദിച്ചു. ബഹളംകേട്ട് ആളുകള്‍ എത്തിയപ്പോഴേക്കും സംഘം ഓടി രക്ഷപ്പെട്ടു. തേഞ്ഞിപ്പലം പോലീസ് ഇരുവരുടെയും മൊഴിയെടുത്തു.

Keywords:  News, Kerala, Malappuram, Case, Accused, Threat, Police, Husband, Women, Brothers, Lockdown, Woman panchayath member and husband attacked in Malappuram
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia