വനിതാ പോലീസുകാരെ ഫോണില്‍ വിളിച്ച് അസഭ്യം; യുവാവ് അറസ്റ്റില്‍

 


തൃശ്ശൂര്‍: (www.kvartha.com 24.11.2019) വനിതാ പോലീസ് സ്റ്റേഷന്‍, ഹെല്‍പ്പ് ലൈന്‍ നമ്പറുകളില്‍ വിളിച്ച് വനിതാ പോലീസുകാരെ അസഭ്യം പറയുന്നത് പതിവാക്കിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം തുമ്പ പുറമ്പോക്ക് വീട്ടില്‍ ജോസിനെ (29)യാണ് തൃശ്ശൂര്‍ എ സി പി വി കെ രാജുവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

വനിതാ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെ മൂന്നുമാസമായി ഫോണില്‍ അസഭ്യം വിളിക്കുകയായിരുന്നു. എസ് ഐ സിന്ധുവിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്.

വനിതാ പോലീസുകാരെ ഫോണില്‍ വിളിച്ച് അസഭ്യം; യുവാവ് അറസ്റ്റില്‍

കേരളത്തിലെ വനിതാ പോലീസ് സ്റ്റേഷനുകള്‍, പിങ്ക് പോലീസ്, വനിതാ ഹെല്‍പ്പ് ലൈന്‍, വനിതാ സെല്‍ എന്നീ ഓഫീസുകളിലേക്കും വനിതാ പേലീസുകാരുടെ ഔദ്യോഗിക നമ്പറുകളിലേക്കും വിളിച്ച് അസഭ്യം പറയലാണ് ഇയാളുടെ പതിവ്. തിരുവനന്തപുരം ജില്ലയില്‍ ഇയാളുടെ പേരില്‍ പതിനഞ്ചും എറണാകുളത്തും തൃശ്ശൂര്‍ സിറ്റിയിലും രണ്ടുവീതവും കേസുകളുണ്ട്. ഐ പി എസ് ഉദ്യോഗസ്ഥയെ അസഭ്യം വിളിച്ചതിനും ഇയാളുടെ പേരില്‍ കേസുണ്ട്.

ഇയാള്‍ കേരളത്തിലെ വിവിധ വനിതാ പോലീസ് സ്റ്റേഷനുകളില്‍ വിളിച്ച് വനിതാ പോലീസുകാരെ അസഭ്യം പറയുന്നത് പതിവായിരുന്നുവെന്ന് പോലീസ് പറഞ്ഞു. നിരവധി മൊബൈല്‍ ഫോണ്‍ നമ്പരുകളില്‍ നിന്നാണ് ഇയാള്‍ ഫോണ്‍ ചെയ്തിരുന്നത്.

എ എസ് ഐ അനില്‍കുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ മനോജ് എന്നിവരും അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords:  News, Kerala, Thrissur, Police, Arrested, Youth, Mobile Phone, Case, Woman Police Officers Vulgarity Phone call Youth Arrested
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia