ജീവിതത്തിലേക്ക് തിരിച്ചുവരാൻ ഈ വീട്ടമ്മയ്ക്ക് സുമനസുകളുടെ സഹായം കൂടിയേ തീരു; കനിവ് തേടി ഒരു കുടുംബം

 


ഇടുക്കി: (www.kvartha.com 05.01.2022) ജീവിതത്തിലേക്ക് തിരിച്ചുവരാൻ ഈ വീട്ടമ്മയ്ക്ക് സുമനസുകളുടെ സഹായം കൂടിയേ തീരു. ഇടുക്കി ജില്ലയിലെ 49 കാരിയാണ് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് എറണാകുളം ആസ്റ്റർ മെഡിസിറ്റിയിൽ കഴിയുന്നത്.

  
ജീവിതത്തിലേക്ക് തിരിച്ചുവരാൻ ഈ വീട്ടമ്മയ്ക്ക് സുമനസുകളുടെ സഹായം കൂടിയേ തീരു; കനിവ് തേടി ഒരു കുടുംബം



ഗർഭാശയ സംബന്ധമായ അസുഖത്തെ തുടർന്നാണ് കോലഞ്ചേരി മെഡികൽ കോളജിൽ കഴിഞ്ഞ മാസം ഇവർ ചികിത്സ തേടിയത്. എന്നാൽ പിന്നീട് നില വഷളാവുകയായായിരുന്നു. ആലുവയിലെ സ്വകാര്യ ആശുപത്രിയിലും സ്വീകരിക്കാതെ വന്നതോടെയാണ് ആസ്റ്റർ മെഡിസിറ്റിയിൽ എത്തിച്ചത്.

അപ്പോഴേക്കും വൃക്ക ഉൾപെടെയുള്ള പല ആന്തരികാവയവങ്ങൾക്കും തകരാർ സംഭവിച്ചു. നാലാഴ്ച പിന്നിട്ടപ്പോഴേക്കും ജീവിത്തിലേക്ക് തിരികെ എത്താനാകുമെന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിയെങ്കിലും 12 ലക്ഷത്തിലധികം രൂപ ചിലവായി. ഇനി 30 ലക്ഷത്തോളം രൂപ കണ്ടെത്തിയാലാണ് തുടർ ചികിത്സയിലൂടെ പഴയ നിലയിലേക്ക് എത്തുകയുള്ളു. തിരുവനന്തപുരം മെഡികൽ കോളജ്, ലിസി ആശുപത്രി എന്നിവിടങ്ങളിലേക്ക് മാറ്റുന്നതിന് ബന്ധുക്കൾ ശ്രമം നടത്തിയെങ്കിലും അത്യപൂർവ രോഗമായതിനാൽ സ്വീകരിക്കാൻ ആശുപത്രി അധികൃതർ തയ്യാറായില്ല.

ഡയാലിസിസ് ഇപ്പോഴും തുടരുകയാണ്. ഭർത്താവ് പതിറ്റാണ്ടുകളായി പൊതുപ്രവർത്തന രംഗത്ത് സജീവമാണെങ്കിലും സാമ്പത്തികമായി പ്രതിസന്ധിയിലാണ്. ഇപ്പോഴും വാടക വീട്ടിലാണ് താമസം. സുമനസുകളുടെ സഹായമുണ്ടെങ്കിൽ മാത്രമേ സീനയെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാൻ കഴിയൂ.സീനയെ സഹായിക്കാൻ ആഗ്രഹിക്കുന്നവർ ചുവടെ ചേർത്തിരിക്കുന്ന അകൗണ്ടിലൂടെ സംഭാവനകൾ നൽകാവുന്നതാണ്.

ഗൂഗിൾ പേ: 9495513613 സന്തോഷ് കുമാർ (ബാബു കെ കെ).
A/c No: 3525020100 54642 (സീന)
യൂനിയൻ ബാങ്ക് ഓഫ് ഇൻഡ്യ, അടിമാലി ബ്രാഞ്ച്.
ഐ എഫ് എസ് സി കോഡ്: UBIN0535257.


Keywords:  Woman seeks financial assistance, Kerala, Idukki, News, Top-Headlines, Medical College, Treatment, Aluva, Hospital, Disease, Ernakulam, Donation. < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia