Investigation | 'വെള്ളയപ്പമുണ്ടാക്കാൻ കള്ള് വാങ്ങാൻ പോയത് യൂണിഫോമില്‍'; കണ്ണൂരിലെ വനിതാ എസ്ഐക്കെതിരെ വകുപ്പുതല അന്വേഷണം തുടങ്ങി

 
Woman Police Officer in Kannur Faces Probe for Off-Duty Misconduct
Woman Police Officer in Kannur Faces Probe for Off-Duty Misconduct

Representational Image Generated by Meta AI

● പരാതി കണ്ണൂർ വനിതാ സ്റ്റേഷനിലെ എസ്ഐക്കെതിരെ 
● അന്വേഷിക്കുന്നത് സ്പെഷ്യൽ ബ്രാഞ്ച് 
● സെപ്റ്റംബർ ആദ്യ വാരമായിരുന്നു സംഭവം.

കണ്ണൂർ: (KVARTHA) വീട്ടിൽ വെള്ളയപ്പമുണ്ടാക്കാനായി കള്ളുഷാപ്പില്‍ യൂണിഫോമില്‍ പോയി കള്ളു വാങ്ങിയെന്ന പരാതിയിൽ വനിത എസ്ഐക്കെതിരെ വകുപ്പ് തല അന്വേഷണം തുടങ്ങി. കണ്ണൂർ വനിതാ സ്റ്റേഷനിലെ എസ്ഐക്കെതിരെയാണ് സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണമാരംഭിച്ചത്.

സെപ്റ്റംബർ ആദ്യ വാരമായിരുന്നു സംഭവം. ചിറക്കല്‍ കള്ളുഷാപ്പില്‍ പോയാണ് എസ്ഐ കള്ളു വാങ്ങിയതെന്നും വെള്ളയപ്പം ഉണ്ടാക്കുന്നതിനായാണ് 50 രൂപയ്ക്ക് കള്ളു വാങ്ങിയതെന്നുമാണ് പറയുന്നത്. എന്നാല്‍ സംഭവം വിവാദമാവുകയായിരുന്നു.

ചിറക്കല്‍ കള്ളുഷാപ്പിലെ ജീവനക്കാരോട് സ്പെഷ്യല്‍ ബ്രാഞ്ച് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. സംഭവത്തില്‍ എസ്ഐക്ക് ജാഗ്രത കുറവു കൊണ്ടുള്ള വീഴ്ചപറ്റിയിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. സംഭവം മാധ്യമങ്ങളിൽ വാർത്തയായതിനെ തുടർന്നാണ് വകുപ്പ് തല അന്വേഷണമാരംഭിച്ചത്.

#KeralaPolice #IndianPolice #Misconduct #Investigation #KannurNews #BreakingNews

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia