Dead Body | കുഞ്ഞിനെ ദേഹത്തോട് ചേര്‍ത്ത് കെട്ടിയ നിലയില്‍ യുവതിയുടേയും 3 വയസുകാരന്റേയും മൃതദേഹം പുഴയില്‍
Sep 20, 2022, 15:51 IST
തൃശ്ശൂര്‍: (www.kvartha.com) തൃശ്ശൂര്‍ കേച്ചേരി കൂമ്പുഴ പാലത്തിനു സമീപം യുവതിയേയും കുഞ്ഞിനേയും മരിച്ച നിലയില്‍ കണ്ടെത്തി. മകനെ ദേഹത്തോട് ചേര്‍ത്ത് കെട്ടിയ നിലയിലായിരുന്നു മൃതദേഹം കാണപ്പെട്ടത്.
ചൊവ്വാഴ്ച രാവിലെ പത്തരമണിയോടെയായിരുന്നു മകനോടൊപ്പം ഹസ്‌ന വീട്ടില്‍ നിന്ന് ഇറങ്ങിയത്. തൊട്ടടുത്തുള്ള അംഗണവാടിയിലേക്ക് പോകുന്നുവെന്ന് പറഞ്ഞായിരുന്നു ഹസ്‌ന ഇറങ്ങിയത്. അംഗണവാടിയിലേക്ക് പോയതിന് ശേഷം വില്ലേജ് ഓഫിസിലേക്ക് പോകാനുണ്ടെന്നും മാതാവിനോട് പറഞ്ഞിരുന്നു. ഓണത്തിന് ശേഷം മകന് പനി ആയതിനാല്‍ അംഗണവാടിയില്‍ പോയിരുന്നില്ലെന്ന് അധ്യാപകര്‍ പറയുന്നു.
പതിനൊന്ന് മണിയോടു കൂടിയായിരുന്നു ഇരുവരുടേയും മൃതദേഹം പുഴയില്‍ കണ്ടെത്തിയത്. മകനെ ദേഹത്തോട് ചേര്‍ത്ത് കെട്ടി ഹസ്‌ന പുഴയിലേക്ക് ചാടുകയായിരുന്നുവെന്നാണ് വിവരം. സംസാരിക്കാന്‍ ബുദ്ധിമുട്ടും കേള്‍വി ശക്തി കുറവുമുള്ള കുട്ടിയാണ്. മരണകാരണം സംബന്ധിച്ച് വിവരമില്ല. കുന്നംകുളം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ചിറനെല്ലൂര്‍ പുതുവീട്ടില്‍ ഹസ്‌ന (31) മകന്‍ റാണ (3) എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്.
ചൊവ്വാഴ്ച രാവിലെ പത്തരമണിയോടെയായിരുന്നു മകനോടൊപ്പം ഹസ്‌ന വീട്ടില്‍ നിന്ന് ഇറങ്ങിയത്. തൊട്ടടുത്തുള്ള അംഗണവാടിയിലേക്ക് പോകുന്നുവെന്ന് പറഞ്ഞായിരുന്നു ഹസ്‌ന ഇറങ്ങിയത്. അംഗണവാടിയിലേക്ക് പോയതിന് ശേഷം വില്ലേജ് ഓഫിസിലേക്ക് പോകാനുണ്ടെന്നും മാതാവിനോട് പറഞ്ഞിരുന്നു. ഓണത്തിന് ശേഷം മകന് പനി ആയതിനാല്‍ അംഗണവാടിയില്‍ പോയിരുന്നില്ലെന്ന് അധ്യാപകര്‍ പറയുന്നു.
പതിനൊന്ന് മണിയോടു കൂടിയായിരുന്നു ഇരുവരുടേയും മൃതദേഹം പുഴയില്‍ കണ്ടെത്തിയത്. മകനെ ദേഹത്തോട് ചേര്‍ത്ത് കെട്ടി ഹസ്‌ന പുഴയിലേക്ക് ചാടുകയായിരുന്നുവെന്നാണ് വിവരം. സംസാരിക്കാന്‍ ബുദ്ധിമുട്ടും കേള്‍വി ശക്തി കുറവുമുള്ള കുട്ടിയാണ്. മരണകാരണം സംബന്ധിച്ച് വിവരമില്ല. കുന്നംകുളം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Keywords: Woman, son found dead in river, Thrissur, News, Dead Body, Police, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.