റോഡ് ഇല്ല, ആശുപത്രിയില്‍ എത്താനാകാതെ വഴിയില്‍ പ്രസവിച്ച യുവതിയുടെ കുഞ്ഞ് മരിച്ചു
May 28, 2021, 09:29 IST
പാലക്കാട്: (www.kvartha.com 28.05.2021) റോഡ് ഇല്ലാത്തതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്താനാകാതെ വഴിയില്‍ പ്രസവിച്ച യുവതിയുടെ കുഞ്ഞ് മരിച്ചു. വിളയൂര്‍ കുപ്പൂത്ത് തെങ്ങിങ്ങല്‍ മുഹ് മദിന്റെ മകള്‍ ഖമറുന്നിസ (30) പ്രസവിച്ച ആണ്‍ കുഞ്ഞാണ് മരിച്ചത്. വ്യാഴാഴ്ച പുലര്‍ചെ എട്ടു മാസം ഗര്‍ഭിണിയായിരുന്ന യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടു.
യുവതിയുടെ ഭര്‍ത്താവ് റഷീദ് തൃശൂര്‍ വരവൂരിലെ വീട്ടിലായിരുന്നു. വീട്ടില്‍ പ്രായമായ, അംഗപരിമിതനായ പിതാവ് മാത്രമാണുണ്ടായിരുന്നത്. സഹോദരന്‍ ഉള്‍പ്പെടെയുള്ളവര്‍ കോവിഡ് പോസിറ്റീവായി ക്വാറന്റീനിലായതിനാല്‍ സഹായിക്കാനായില്ല.
അയല്‍വാസിയും വാര്‍ഡ് ജാഗ്രതാസമിതി അംഗവുമായ സി മൊയ്തീന്‍കുട്ടി വാഹനവുമായി എത്തിയെങ്കിലും വഴിക്ക് വീതി കുറവായതിനാല്‍ വീടിന് 150 മീറ്റര്‍ അകലെ നിര്‍ത്തേണ്ടി വന്നു. ഖമറുന്നീസയെ വാഹനത്തിനടുത്തേക്ക് എത്തിക്കുമ്പോഴേക്കും കുട്ടി പുറത്തുവരാന്‍ തുടങ്ങി. ഉടന്‍ പരിസരത്തെ വീട്ടില്‍ കയറ്റി പ്രസവമെടുത്തെങ്കിലും കുഞ്ഞു മരിച്ചു.
Keywords: Palakkad, News, Kerala, Woman, Road, Hospital, Pregnant Woman, Baby, Death, Woman who gave birth on the way to hospital; Baby died
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.