Police Booked | യുവതിയുടെ ആത്മഹത്യ: ബന്ധുക്കള്‍ നല്‍കിയ ഗാര്‍ഹിക പീഡന പരാതിയില്‍ ഭര്‍ത്താവിനെതിരെ കേസെടുത്ത് പൊലീസ്

 


തൃശൂര്‍: (KVARTHA) കല്ലുംപുറത്ത് യുവതിയെ ആത്മഹത്യ ചെയ്തനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ബന്ധുക്കള്‍ നല്‍കിയ ഗാര്‍ഹിക പീഡന പരാതിയില്‍ ഭര്‍ത്താവിനെതിരെ കേസെടുത്ത് പൊലീസ്. കല്ലുംപുറം പുത്തന്‍പീടികയില്‍ സൈനുല്‍ ആബിദിന്റെ ഭാര്യ സബീനയെ (25) ആണ് ഇക്കഴിഞ്ഞ ഒക്ടോബര്‍ 25ന് അടുക്കളയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതുസംബന്ധിച്ച് സബീനയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയിലാണ് സൈനുല്‍ ആബിദിനെതിരെ കേസെടുത്തത്.

Police Booked | യുവതിയുടെ ആത്മഹത്യ: ബന്ധുക്കള്‍ നല്‍കിയ ഗാര്‍ഹിക പീഡന പരാതിയില്‍ ഭര്‍ത്താവിനെതിരെ കേസെടുത്ത് പൊലീസ്

സബീനയും ആറും രണ്ടും വയസ്സുള്ള മക്കളും മാത്രമാണു വീട്ടില്‍ ഉണ്ടായിരുന്നത്. ഭര്‍ത്താവ് വിദേശത്താണ്. മരിക്കുന്നതിനു തൊട്ടുമുന്‍പു സബീന തന്റെ മാതാവിനെ വിളിച്ച് ഭര്‍ത്താവ് മാനസികമായി പീഡിപ്പിക്കുകയാണെന്നും ജീവിതം അവസാനിപ്പിക്കുകയാണെന്നും പറഞ്ഞിരുന്നതായി ബന്ധുക്കള്‍ പറയുന്നു. കഴുത്തില്‍ കുരുക്കു മുറുക്കിയ ശേഷം സെല്‍ഫി എടുത്തു മാതാവിന് അയയ്ക്കുകയും ചെയ്തു. ഉടന്‍തന്നെ മലപ്പുറം ജില്ലയിലെ കൊഴിക്കരയില്‍ താമസിക്കുന്ന മാതാവ് ഓടോറിക്ഷ വിളിച്ചു കല്ലുംപുറത്ത് എത്തിയെങ്കിലും സബീനയെ രക്ഷിക്കാനായില്ല.

എട്ടു വര്‍ഷം മുന്‍പായിരുന്നു സബീനയും സൈനുല്‍ ആബിദും തമ്മിലുള്ള വിവാഹം. കഴിഞ്ഞ ഏഴു വര്‍ഷവും ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും പീഡനം സഹിച്ചാണു മകള്‍ കഴിഞ്ഞിരുന്നതെന്നു സബീനയുടെ പിതാവ് കൊഴിക്കര തിരുത്തുപുലായ്ക്കല്‍ സലീം പറയുന്നു. പ്രശ്‌നങ്ങള്‍ തീര്‍ക്കണം എന്നാവശ്യപ്പെട്ട് മഹല്ല് കമിറ്റികളെയും ബന്ധുക്കളെയും സമീപിച്ചിരുന്നു. ബന്ധുക്കളില്‍ ചിലര്‍ ഇനി പ്രശ്‌നം ഉണ്ടാകില്ലെന്ന ഉറപ്പു നല്‍കിയതിന്റെ അടിസ്ഥാനത്തിലാണു മകളെ ആ വീട്ടില്‍ തുടര്‍ന്നു താമസിക്കാന്‍ അനുവദിച്ചതെന്നു പിതാവ് പറഞ്ഞു.

മരിക്കുന്ന ദിവസം രാവിലെ സബീന വീട്ടിലെ ജോലികള്‍ പൂര്‍ത്തിയാക്കുകയും മൂത്ത മകനെ മദ്രസയില്‍ പറഞ്ഞയക്കുകയും ചെയ്തിരുന്നു. അതിനു ശേഷം വന്ന ഭര്‍ത്താവിന്റെ ഫോണ്‍ വിളിയാണു മകളെ മരണത്തിലേക്കു നയിച്ചതെന്നാണു സലീം പറയുന്നത്.

Keywords:  Woman's suicide: Police registered case against husband on domestic violence complaint filed by relatives, Thrissur, News, Woman Suicide, Domestic Violence, Complaint, Police, Case, Phone Call, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia