Women Commission | വിവാഹ പൂര്‍വ കൗണ്‍സിലിങ് നിര്‍ബന്ധമാക്കണമെന്ന് സര്‍കാരിനോട് വനിതാകമിഷന്‍

 


കണ്ണൂര്‍: (www.kvartha.com) വിവാഹപൂര്‍വ കൗണ്‍സലിങ് നിര്‍ബന്ധമാക്കണമെന്ന് സംസ്ഥാന സര്‍കാരിനോട് ശുപാര്‍ശ ചെയ്തതായി കേരള വനിതാ കമിഷന്‍ അധ്യക്ഷ അഡ്വ. പി സതീദേവി. അംഗീകൃത സ്ഥാപനങ്ങളില്‍ നിന്ന് വിവാഹപൂര്‍വ കൗണ്‍സലിങിന് വിധേയമായതിന്റെ സര്‍ടിഫികറ്റുകള്‍ കൂടി വിവാഹ രെജിസ്ട്രേഷന്‍ സമയത്ത് പരിഗണിക്കണമെന്ന് കമീഷന്‍ നിര്‍ദേശിച്ചതായും സതീദേവി പറഞ്ഞു.

ജില്ലാപഞ്ചായത് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ വനിതാ കമീഷന്‍ അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു അവര്‍. കമീഷന്‍ സിറ്റിങിലും ഹെഡ് ഓഫീസിലും എറണാകുളം റിജിയണല്‍ ഓഫീസിലും കൗണ്‍സലിംഗ് സൗകര്യങ്ങളുണ്ട്. വനിത- ശിശുവികസന വകുപ്പ് കൗണ്‍സലര്‍മാരുടെ സേവനവും പ്രയോജനപ്പെടുത്താം. അദാലത്തില്‍ പരിഗണിച്ച പരാതികളില്‍ ഗാര്‍ഹിക പീഡനങ്ങളുമായി ബന്ധപ്പെട്ടവയാണ് ഏറെയും. പൊലീസ് സ്റ്റേഷനുകളില്‍ പരാതി നല്‍കിയിട്ടും തുടര്‍ നടപടികള്‍ വൈകുന്ന കേസുകളുമുണ്ട്.

ജാഗ്രതാ സമിതി ശക്തിപ്പെടുത്താന്‍ ഈ സാമ്പത്തിക വര്‍ഷം തദ്ദേശ സ്ഥാപനങ്ങള്‍ വഴി 144 പരിശീലന പരിപാടികള്‍ നല്‍കും. മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന ഗ്രാമപഞ്ചായത്, ബ്ലോക് പഞ്ചായത്, നഗരസഭ, കോര്‍പറേഷന്‍ ജാഗ്രതാ സമിതികള്‍ക്ക് 50,000 രൂപ പുരസ്‌കാരം നല്‍കും.

Women Commission | വിവാഹ പൂര്‍വ കൗണ്‍സിലിങ് നിര്‍ബന്ധമാക്കണമെന്ന് സര്‍കാരിനോട് വനിതാകമിഷന്‍

56 പരാതികളാണ് അദാലത്തില്‍ പരിഗണിച്ചത്. ഒമ്പത് പരാതികള്‍ തീര്‍പ്പാക്കി. ഏഴ് പരാതികളില്‍ പൊലീസിനോട് റിപോര്‍ട് തേടി. ഒരു പരാതി ജാഗ്രതാ സമിതിയുടെ പരിഗണനയ്ക്കായി മാറ്റി. 39 പരാതികള്‍ അടുത്ത സിറ്റിംഗില്‍ പരിഗണിക്കും. വനിത കമീഷന്‍ അംഗം അഡ്വ. പി കുഞ്ഞാഈശ, പാനല്‍ അഭിഭാഷകരായ അഡ്വ. പ്രമീള, അഡ്വ. ചിത്തിര ശശിധരന്‍, കൗണ്‍സലര്‍ മാനസ, വുമണ്‍ പൊലീസ് സെല്‍ ഉദ്യോഗസ്ഥര്‍, വനിത കമിഷന്‍ ജീവനക്കാരായ വൈ എസ് പ്രീത, വി ഷീബ എന്നിവരും പങ്കെടുത്തു.

Keywords:  Women commission recommends making premarital counseling mandatory for marriage registration, Kannur, News, Women Commission, Premarital Counseling, Police Station, Complaint, Award, Police, Report, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia