പീഡനം പെരുകുന്നു; വനിതാ കമ്മീഷന്‍ ബോധവല്‍ക്കരിക്കാന്‍ മുടക്കുന്നത് കോടികള്‍

 


തിരുവനന്തപുരം: (www.kvartha.com 04.11.2014) ഞെട്ടിക്കുന്ന പീഡന കഥകളിലേക്ക് ദിവസവും കണ്‍തുറക്കുന്ന കേരളത്തില്‍ കഴിഞ്ഞവര്‍ഷം ഇതിനെതിരെയുള്ള ബോധവല്‍ക്കരണത്തിന് വനിതാകമ്മീഷന്‍ മുടക്കുന്നത് കോടികള്‍. പോസ്റ്ററും സിനിമാ പ്രദര്‍ശനവും സെമിനാറുകളും വഴിപാട് പോലെ നടത്തി കണക്ക് തികയ്ക്കുമ്പോള്‍ പീഡനകഥകളുടെ എണ്ണം മുന്‍വര്‍ഷത്തേക്കാള്‍ പതിന്‍മടങ്ങ് വര്‍ധിക്കുകയാണ്.

2007-08 വര്‍ഷത്തില്‍ ജെന്‍ഡര്‍ അവയര്‍നസ് പ്രോഗ്രാമിന്റെ ഭാഗമായി ഫഌഗ്ഷിപ്പ് പരിപാടി നടപ്പിലാക്കുവാന്‍ കമ്മീഷന് 50 ലക്ഷം രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചതെങ്കില്‍ 2011-12 കാലയളവില്‍ അത് 73.5 ലക്ഷമാക്കി ഉയര്‍ത്തി. ഇതില്‍ ഏറിയ പങ്കും കമ്മീഷന്‍ ചിലവഴിച്ചിട്ടുണ്ട്. വിമന്‍സ് കമ്മീഷന്റെ പ്രവര്‍ത്തനത്തിലേക്കായി 2011-12 കാലയളവില്‍ 2,43,28,000 രൂപ ബജറ്റ് വിഹിതമായി ലഭിച്ചു. ഇതില്‍ 2,26,90,452 രൂപ ചിലവഴിച്ചു.

മറ്റ് ചിലവുകള്‍ക്കായി 82,50,000 രൂപയും ബജററ് വിഹിതമായി കമ്മീഷന് ലഭിച്ചിട്ടുണ്ട്. ഇതുകൂടാതെ കമ്മീഷന്റെ തിരുവനന്തപുരത്തെ ആസ്ഥാന മന്ദിരം വാടക കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഇതിന് മാസം തോറും 1,00,000 രൂപ വാടകയിനത്തില്‍ നല്‍കിവരുന്നുണ്ട്. കൂടാതെ അംഗങ്ങള്‍ക്ക് ഹോണറേറിയം, ടി.എ, സര്‍ക്കാര്‍ അനുവദിച്ച നിരക്കിലുള്ള ലാന്റ് / മൊബൈല്‍ ഫോണ്‍ ബില്‍ തുക തുടങ്ങിയ ആനൂകൂല്യങ്ങളും സര്‍ക്കാര്‍ നല്‍കുന്നുണ്ട്. 

ഇത്തരം സംവിധാനങ്ങളോടെയൊക്കെ പ്രവര്‍ത്തിച്ചിട്ടും കമ്മീഷന്റെ ഭാഗത്തുനിന്നും സ്ത്രീ സംരക്ഷണത്തിന് ക്രിയാത്മകമായ ഒരു സമീപനവും ലഭിക്കുന്നില്ല. 2011 ഏപ്രില്‍ ഒന്നു മുതുല്‍ 2014 ആഗസ്റ്റ് 15 വരെ കമ്മീഷന് മുമ്പാകെ തന്നെ 22,948 സ്ത്രീപീഡനകേസുകള്‍ പരിഗണനയ്‌ക്കെത്തി. ഇതില്‍ 14108 എണ്ണം കമ്മീഷന്‍ തീര്‍പ്പുകല്‍പിച്ചു. 

എന്നാല്‍ 8840 എണ്ണം ഇനിയും തീര്‍പ്പുകല്‍പിക്കാനുണ്ട്. മാധ്യമങ്ങളിലെ സ്ത്രീ വിരുദ്ധ നിലപാടുകളെ കുറിച്ച് പഠിക്കുവാന്‍ മാധ്യമപ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി വനിതാ കമ്മീഷന്‍ മുമ്പ് കോഴിക്കോട് സെമിനാര്‍ നടത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ സ്ത്രീവിരുദ്ധ നിലപാടുകളെ നിരീക്ഷിക്കുന്നതിനും പ്രതിരോധിക്കുതിനുമായി 13 പേര്‍ അംഗങ്ങളായ മീഡിയാ മോണിറ്ററിംഗ് സെല്ലുണ്ടാക്കി. ഇതിന്റെ വിശകലനയോഗം മാസത്തിലൊരിക്കല്‍ നടത്തുമെന്ന് അറിയിച്ചെങ്കിലും അങ്ങനെയൊരു വിശകലനയോഗം നടക്കുന്നതായി ആര്‍ക്കും അറിയില്ല.
പീഡനം പെരുകുന്നു; വനിതാ കമ്മീഷന്‍ ബോധവല്‍ക്കരിക്കാന്‍ മുടക്കുന്നത് കോടികള്‍

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
ലീഗ് പ്രവേശം: ഹബീബ് റഹ്മാനെ ഇരുത്തേണ്ടിടത്തിരിത്തും: എസ്.കെ.എസ്.എഫ്. സംസ്ഥാന സെക്രട്ടറി

Keywords:  Women commission, Poster, Cinema, Seminar, Kerala, Media, Malayalam News, Women commission spend crores.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia