Delivery | ട്രെയിന്‍ കാത്തിരിക്കുന്നതിനിടെ പ്ലാറ്റ് ഫോമില്‍ വച്ച് യുവതിക്ക് പ്രസവ വേദന; ഓടിയെത്തുമ്പോഴേക്കും കുഞ്ഞ് പകുതി പുറത്തുവന്നിരുന്നു; രക്ഷകരായി റെയില്‍വേ സംരക്ഷണ സേനയും കനിവ് 108 ആംബുലന്‍സ് ടീമും

പാലക്കാട്: (www.kvartha.com) നാട്ടിലേക്കുള്ള യാത്രാമധ്യേ പാലക്കാട് ജന്‍ക്ഷന്‍ റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ യുവതിക്ക് ആണ്‍കുഞ്ഞ് പിറന്നു. നിനച്ചിരിക്കാതെയുള്ള പ്രസവത്തില്‍ അമ്മയ്ക്കും കുഞ്ഞിനും രക്ഷകരായത് റെയില്‍വേ സംരക്ഷണ സേനയിലെ ഉദ്യോഗസ്ഥരും കനിവ് 108 ആംബുലന്‍സ് ജീവനക്കാരും. ജാര്‍ഖണ്ഡ് ഹടിയ സ്വദേശി അര്‍ബിന്ദ് ബുനിയയുടെ ഭാര്യ സുനിതാദേവി (25) ആണ് തിങ്കളാഴ്ച രാവിലെ 10.10ന് ആണ്‍കുഞ്ഞിനു ജന്മം നല്‍കിയത്.

Delivery | ട്രെയിന്‍ കാത്തിരിക്കുന്നതിനിടെ പ്ലാറ്റ് ഫോമില്‍ വച്ച് യുവതിക്ക് പ്രസവ വേദന; ഓടിയെത്തുമ്പോഴേക്കും കുഞ്ഞ് പകുതി പുറത്തുവന്നിരുന്നു; രക്ഷകരായി റെയില്‍വേ സംരക്ഷണ സേനയും കനിവ് 108 ആംബുലന്‍സ് ടീമും

മംഗലാപുരത്തു നിന്ന് ഒലവക്കോട്ടെത്തിയ ഇരുവരും ജാര്‍ഖണ്ഡിലേക്കു പോകാന്‍ നാലാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ ട്രെയിന്‍ കാത്തിരിക്കുമ്പോഴാണ് സുനിതാദേവിക്കു പ്രസവ വേദന അനുഭവപ്പെടുന്നത്. തുടര്‍ന്ന് യാത്രക്കാര്‍ റെയില്‍വേ സംരക്ഷണ സേനയ്ക്കു വിവരം നല്‍കി. ഹെഡ് കോണ്‍സ്റ്റബിള്‍മാരായ എം ടി കാര്‍മിലയും നീതുമോളും ഓടിയെത്തുമ്പോഴേക്കു കുഞ്ഞ് പകുതി പുറത്തേക്കു വന്നിരുന്നു.

റെയില്‍വേ സ്റ്റേഷന്‍ മാനേജരുടെ നിര്‍ദേശ പ്രകാരം ഡ്രൈവര്‍ എസ് സുധീഷിന്റെയും മെഡികല്‍ ടെക്‌നിഷ്യന്‍ ബിന്‍സി ബിനുവിന്റെയും നേതൃത്വത്തിലുള്ള കനിവ് 108 ആംബുലന്‍സ് ടീമും സ്ഥലത്തെത്തി. ബിന്‍സി പൊക്കിള്‍ക്കൊടി വേര്‍പെടുത്തി പ്രഥമ ശുശ്രൂഷ നല്‍കി ആംബുലന്‍സില്‍ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെത്തിച്ചു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

Keywords: Women give birth at Palakkad railway platform, Palakkad, News, Railway, Pregnant Woman, Ambulance, Child, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia