Art Exhibition | 'തൊഴിലിടങ്ങളിലെ സ്ത്രീകള്‍': അധ്യാപികയുടെ ചിത്രപ്രദര്‍ശനം കണ്ണൂരില്‍ തുടങ്ങി
Oct 17, 2023, 21:02 IST
കണ്ണൂര്‍: (KVARTHA) തൊഴിലിടങ്ങളില്‍ സ്ത്രീകളുടെ വിവിധഭാവങ്ങള്‍ ഒപ്പിയെടുത്ത പാലക്കാട് ഒറ്റപ്പാലം സ്വദേശിനിയായ അധ്യാപികയുടെ ചിത്രപ്രദര്‍ശനം കണ്ണൂരില്‍ തുടങ്ങി. തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ നേരിടുന്നത് വലിയ വെല്ലുവിളികളാണെന്ന് ഈ ചിത്രപ്രദര്‍ശനം നമ്മെ ഓര്‍മപ്പെടുത്തുന്നുണ്ട്.
മധ്യവര്‍ഗ സ്ത്രീകള്‍ കനത്ത സമ്മര്‍ദത്തിന്റെ ചുഴിയില്‍പ്പെട്ടു പോകുമ്പോള്‍ താഴെക്കിടെയിലുള്ള സ്ത്രീകള്‍ ഓരോ നിമിഷവും അതിജീവനത്തിന്റെ സമരമാണ് നടത്തുന്നതെന്നാണ് ഓരോ ചിത്രവും ആസ്വാദകനോട് പറയുന്നത്.
ചായകടക്കാരി മുതല്‍ തേങ്ങയിടുന്നവര്‍ വരെ ഒട്ടേറെ വനിതകളുടെ മുഖങ്ങളുണ്ട് ഇവര്‍ക്ക്. ഡ്രൈവര്‍, തൂപ്പുകാരി, ബസ് കന്‍ഡക്ടര്‍ നെയ്ത്തുകാര്‍, ഓലയും കൊട്ടയും മെടയുന്നവര്‍, കൊല്ലപ്പണിയെടുക്കുന്നവര്‍ തുടങ്ങി സാധാരണ പുരുഷന്മാര് ചെയ്തു വരുന്ന ആയാസകരമായ ജോലികളിലൊക്കെ ഇന്ന് സ്ത്രീകളുണ്ട്.
ഒരു ചാണ് വയറു നിറയ്ക്കാനും അടുപ്പില്‍ തീ പുകയ്ക്കാനും അടുക്കളയില്‍ നിന്നും അരങ്ങത്തേക്ക് വന്ന ഇവരുടെ ചിത്രങ്ങള്‍ അക്രലികില് സീരിയസായി ചെയ്തിരിക്കുകയാണ് ഒറ്റപ്പാലത്തുകാരിയായ ശ്രീജ പള്ളം എന്ന ചിത്രകാരി. വ്യത്യസ്ത തൊഴിലുകള്‍ ചെയ്യുന്ന സ്ത്രീകളുടെ അറുപതോളം ചിത്രങ്ങളാണ് ഇവര്‍ കാന്‍വാസില്‍ വരച്ചു ചേര്‍ത്തിരിക്കുന്നത്.
ഇളം നീല ബാക് ഗ്രൗന്‍ഡില്‍ വരച്ച സ്ത്രീകളുടെ ചിത്രങ്ങള്‍ കാഴ്ചക്കാരില്‍ അവരുടെ അതീജീവന പോരാട്ടമാണ് വ്യക്തമാക്കുന്നത്. കണ്ണൂര്‍ മഹാത്മ മന്ദിരത്തില്‍ ഏകാമി ആര്‍ട് ഗാലറിയിലാണ് ശ്രീജ പള്ളത്തിന്റെ ചിത്ര പ്രദര്‍ശനം നടന്നു വരുന്നത്. സര്‍കാര്‍ യുപി സ്കൂള്‍ അധ്യാപികയായ ശ്രീജ പള്ളത്തിന് ചിത്രരചന സര്‍ഗാത്മകമായ അഭിനിവേശമാണ്.
സ്ത്രീ ചിത്രരചനയില്‍ ഇനിയും തൊഴിലിടങ്ങളിലെ സീരിയസുകള്‍ വരാനുണ്ടെന്ന് ഇവര്‍ പറയുന്നു. ചിത്രരചന ശാസ്ത്രീയമായി പഠിച്ച ശ്രീജ പള്ളത്ത് കേരളത്തിനകത്തും പുറത്തും ചിത്ര പ്രദര്‍ശനം നടത്തിയിട്ടുണ്ട്. നവംബര്‍ പതിനൊന്നു വരെ രാവിലെ 11 മണി മുതല്‍ വൈകുന്നേരം ഏഴു മണി വരെയാണ് സമഗ്രതയുടെ ശകലങ്ങള്‍ എന്ന പേരില്‍ ചിത്ര പ്രദര്‍ശനം നടന്നു വരുന്നത്.

Keywords: 'Women in the workplace': The teacher's film exhibition has started in Kannur, Kannur, News, Art Exhibition, Teacher, Women, Canvas, Sreeja Pallam, Drawing, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.