Intervention | മൻസൂർ ആശുപത്രിയിലെ നഴ്‌സിംഗ് വിദ്യാർഥിനിക്ക് ആശ്വാസമായി വനിതാ കമ്മീഷന്‍

 
Advocate P. Kunjaysha, member of the Women's Commission, visits the nursing student at the hospital.
Advocate P. Kunjaysha, member of the Women's Commission, visits the nursing student at the hospital.

Photo: Arranged

● കമ്മീഷൻ അംഗം അഡ്വ. പി കുഞ്ഞായിഷ വിദ്യാർത്ഥിനിയെ സന്ദർശിച്ചു.
● വിദ്യാർത്ഥിനിയുടെ കുടുംബത്തിന് നിയമ സഹായം നൽകും.
● ഹോസ്റ്റൽ സൗകര്യങ്ങളെക്കുറിച്ചും കമ്മീഷൻ അന്വേഷണം നടത്തിയിരുന്നു 

കണ്ണൂര്‍: (KVARTHA) ചാല മിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കാഞ്ഞങ്ങാട് മന്‍സൂര്‍ ആശുപത്രിയിലെ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ച്‌ വനിതാ കമ്മീഷനംഗം അഡ്വ. പി കുഞ്ഞായിഷ. മാതാപിതാക്കളുമായും ആശുപത്രി അധികൃതരുമായും അവർ സംസാരിച്ചു.  

വിദ്യാര്‍ത്ഥിനിയുടെ ആരോഗ്യം പൂര്‍ണമായി വീണ്ടെടുക്കാന്‍ ഏറെ നാളത്തെ ചികിത്സ വേണ്ടിവരും. കുടുംബത്തിന് ആവശ്യമായ എല്ലാ നിയമസഹായങ്ങളും വനിതാ കമ്മീഷന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്ന് കമ്മീഷന്‍ അംഗം ഉറപ്പ് നല്‍കി.  

കാഞ്ഞങ്ങാട് മൻസൂർ ആശുപത്രി നഴ്‌സിംഗ് കോളജിലെ മൂന്നാം വർഷ വിദ്യാർത്ഥിനി കോളജ് ഹോസ്റ്റലിൽ ജീവനെടുക്കാൻ ശ്രമിച്ചുവെന്ന സംഭവം അറിഞ്ഞയുടന്‍തന്നെ വനിതാ കമ്മീഷന്‍ ഇടപെടുകയും സ്വമേധയാ കേസ് എടുക്കുകയും ചെയ്തിരുന്നു. 

മന്‍സൂര്‍ ആശുപത്രി നഴ്‌സിങ് ഹോസ്റ്റല്‍ അഡ്വ. പി. കുഞ്ഞായിഷ നേരിട്ട് സന്ദര്‍ശിക്കുകയും സഹപാഠികളില്‍ നിന്നും കോളജ് അധികൃതരില്‍ നിന്നും കാര്യങ്ങള്‍ വിശദമായി ചോദിച്ചറിയുകയും ചെയ്തിരുന്നു.

#WomensCommission #NursingStudent #MentalHealth #Kerala #Support #LegalAid

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia