Women's Justice | സ്ത്രീ സംവരണം 50 ശതമാനമാക്കി ഉയര്‍ത്തണമെന്ന് വിമന്‍ ജസ്റ്റിസ് മൂവ്മെന്റ്
Nov 10, 2023, 20:44 IST
കണ്ണൂര്‍: (KVARTHA) രാജ്യത്ത് സ്ത്രീകളുടെ ഉന്നമനത്തിനായി അന്‍പതു ശതമാനം സംവരണമേര്‍പ്പെടുത്താന്‍ കേന്ദ്രസര്‍കാര്‍ തയാറാകണമെന്ന് വിമന്‍ ജസ്റ്റിസ് മൂവ്മെന്റ് സംസ്ഥാനഭാരവാഹികള്‍ കണ്ണൂര്‍ പ്രസ് ക്ലബില്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സംഘടനയുടെ രണ്ടാം സംസ്ഥാന സമ്മേളനം കണ്ണൂരില്‍ നവംബര്‍ 11,12 (ശനി, ഞായര്‍) തീയതികളില്‍ നടത്തും.
കണ്ണൂര്‍ നോര്‍ത് മലബാര്‍ ചേമ്പര്‍ ഓഫ് കൊമേഴ്സ് ഹാളില്‍ നടക്കുന്ന വിമന്‍ ജസ്റ്റിസ് സംസ്ഥാന സമ്മേളനത്തിന്റെ ഉദ് ഘാടനം പതിനൊന്നിന് രാവിലെ 10 മണിക്ക് വെല്‍ഫെയര്‍ പാര്‍ടി ദേശീയ സെക്രടറി ശിമ മുഹ്സിന് ഉദ്ഘാടനം ചെയ്യും.
ഞായറാഴ്ച വൈകുന്നേരം നാലുമണിക്ക് റാലിയും സ്വീകരണ സമ്മേളനവും സ്റ്റേഡിയം കോര്‍ണറില്‍ നടക്കും. വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് വിഎ ഫായിസ, ചന്ദ്രിക കൊയിലാണ്ടി, അസൂറ ടീചര്‍, മുംതാസ് ബീഗം, ശാജിദ മുഹമ്മദ് എന്നിവര്‍ പങ്കെടുത്തു.

Keywords: Women's Justice Movement wants to increase women's reservation to 50 percent, Kannur, News, State Conference, Inauguration, Women's Justice Movement, Women's Reservation, Press Meet, Rally, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.