Workshop | വയനാട് കാര്‍ബണ്‍ ന്യൂട്രല്‍ ജില്ലയാക്കണമെന്ന് ജനപ്രതിനിധി ശില്‍പശാല

 


മാനന്തവാടി: (www.kvartha.com) കണ്ണൂര്‍ സര്‍വകലശാലയുടെ ഉന്നത് ഭാരത് അഭിയാന്‍ സെലിന്റെ ആഭിമുഖ്യത്തില്‍ മാനന്തവാടിയില്‍ ജനപ്രതിനിധികള്‍ക്ക് പ്രാദേശിക ശില്‍പശാല നടത്തി. കണ്ണൂര്‍ സര്‍വകലശാല പ്രോ വൈസ് ചാന്‍സലര്‍ ഡോ. എ സാബു ഉദ്ഘാടനം ചെയ്തു. വയനാട് ജില്ലയ്ക്ക് സമഗ്രമായ കാര്‍ബണ്‍ ന്യൂട്രല്‍ പദ്ധതി രൂപം നല്‍കണമെന്ന് അദ്ദേഹം സര്‍കാരിനോട് ആവശ്യപ്പെട്ടു.
                
Workshop | വയനാട് കാര്‍ബണ്‍ ന്യൂട്രല്‍ ജില്ലയാക്കണമെന്ന് ജനപ്രതിനിധി ശില്‍പശാല

കാലാവസ്ഥ വ്യതിയാനത്തിന്റെ ആഘാത ലഘൂകരണം, വന്യമൃഗശല്യങ്ങളുടെ ലഘൂകരണം, ഗോത്രവര്‍ഗ വികസനം, ഗ്രാമീണ ഉപജിവന മാര്‍ഗങ്ങളുടെ മെച്ചപ്പെടുത്തല്‍, മണ്ണ് ജല സംരക്ഷണം, മാലിന്യ സംസ്‌കരണം, ആരോഗ്യ പരിപാലനം തുടങ്ങിയ മേഖലയില്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിനുള്ള കര്‍മ രേഖകള്‍ ശില്‍പശാലയില്‍ തയ്യറാക്കി.

ഡോ. ടികെ പ്രസാദ്, ഹരീന്ദ്രന്‍ പി, ഡോ. ജോസഫ് എരിജേരി എന്നിവര്‍ വിഷയങ്ങള്‍ അവതരിപ്പിച്ചു. കണ്ണൂര്‍ സര്‍വകലശാലയുടെ ഉന്നത് ഭാരത് അഭിയാന്‍ പദ്ധതില്‍ പങ്കാളികളായ തിരുനെല്ലി, എടവക, തൊണ്ടര്‍നാട് , പനമരം, പൊഴുതന പഞ്ചായതുകളിലെ പ്രതിനിധികള്‍ ശില്‍പശാലയില്‍ പങ്കെടുത്തു. തിരുനെല്ലി പഞ്ചായത് പ്രസിഡന്റ് പിവി ബാലകൃഷ്ണന്‍ അധ്യക്ഷനായി. ഡോ. പികെ പ്രസാദന്‍, അനസ് റോസ്ന സ്റ്റെഫി, തോമസ് പാറക്കലയില്‍, ജംസീറ ശിഹാബ്, ആമിന സത്താര്‍ സംസാരിച്ചു. ഡോ. ജയപാല്‍ സ്വാഗതവും ഡോ. സീത കക്കോത്ത് നന്ദിയും പറഞ്ഞു.

Keywords:  Latest-News, Kerala, Wayanad, Top-Headlines, University, Inauguration, Workshop to make Wayanad carbon neutral district.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia