കുന്നത്തൂര്‍ പഞ്ചായത്തില്‍ വിതരണം ചെയ്യുന്ന കുടിവെള്ളത്തില്‍ ജീവനുള്ള പുഴുക്കളും കൃമികളും മറ്റ് ജലജീവികളും
Jan 9, 2022, 17:49 IST
ശാസ്താംകോട്ട : (www.kvartha.com 09.01.2022) കുന്നത്തൂര്‍ പഞ്ചായത്തില്‍ വിതരണം ചെയ്യുന്ന കുടിവെള്ളത്തില്‍ ജീവനുള്ള പുഴുക്കളും കൃമികളും മറ്റ് ജലജീവികളുമെന്ന് പരാതി. കുന്നത്തൂര്‍ ശുദ്ധജല പദ്ധതി പ്രകാരം ചേലൂര്‍ കായലില്‍ നിന്നും പൈപുകള്‍ വഴി വിതരണം ചെയ്യുന്ന വെള്ളത്തിലാണ് സാംക്രമിക രോഗങ്ങള്‍ പടര്‍ന്നു പിടിക്കാന്‍ സാധ്യതയുള്ള തരത്തില്‍ കൃമികളെ കണ്ടെത്തിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം പുത്തനമ്പലം എട്ടാം വാര്‍ഡിലെ വിവിധ വീടുകളില്‍ ഗാര്‍ഹികാവശ്യത്തിന് സംഭരിച്ച വെള്ളത്തിലാണ് ഇവ വ്യാപകമായി കാണപ്പെട്ടത്. കരിഞ്ഞുണങ്ങിയ പോച്ചയും കച്ചിയും ഇതിനൊപ്പം ലഭിച്ചു. മുമ്പ് ചത്തതും ജീവനുള്ളതുമായ മത്സ്യ കുഞ്ഞുങ്ങളും വ്യാപകമായി കുടിവെള്ളത്തിനൊപ്പം കിട്ടിയിട്ടുണ്ടെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്.
പഞ്ചായത്തിലെ 17 വാര്‍ഡുകളിലും പൂര്‍ണമായും വിതരണം ചെയ്യുന്നത് ചേലൂരില്‍ നിന്നുള്ള ജലമാണ്. എന്നാല്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ കിടക്കുന്ന വെള്ളം പൈപുകള്‍ വഴി ടാങ്കിലെത്തിച്ച് ഫില്‍റ്റെര്‍ പോലും നടത്താതെ വിതരണം ചെയ്യുകയാണെന്ന ആക്ഷേപം ശക്തമാണ്. കുടിവെള്ളത്തിന്റെ പേരില്‍ മാസം തോറും ലക്ഷങ്ങള്‍ കൊയ്യുന്ന വാടെര്‍ അതോറിറ്റിയും പഞ്ചായത്തും ജനങ്ങളെ മലിന ജലം കുടിപ്പിക്കുവാന്‍ മത്സരിക്കുകയാണെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്.
Keywords: Worms found in drinking water, Kollam, News, Drinking Water, Complaint, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.