S Saradakutty | 'വാല്‍മീകിയുടെ കാലത്തും സദാചാരരോഗികളുടെ കണ്ണ് പെണ്ണിന്റെ യോനിയിലേക്കായിരുന്നു സഞ്ചരിച്ചിരുന്നത്'; ഹണി റോസിനെ വളഞ്ഞിട്ട് കുടയുന്ന സൈബര്‍ ആക്രമണങ്ങളില്‍ പ്രതികരിച്ച് എഴുത്തുകാരി എസ് ശാരദക്കുട്ടി

 


കൊച്ചി: (www.kvartha.com) വിനയന്റെ സംവിധാനത്തിലൊരുങ്ങിയ 'ബോയ്ഫ്രണ്ട്' എന്ന ചിത്രത്തിലൂടെ സിനിമാ മേഖലയിലേയ്‌ക്കെത്തിയ താരമാണ് ഹണി റോസ്. പിന്നീട് മലയാളത്തില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത് തമിഴിലും തെലുങ്കിലുമെല്ലാം സജീവമാണ് ഹണി റോസ്. 

ഒരുപക്ഷേ സമീപകാലത്ത് ഏറ്റവും കൂടുതല്‍ ഉദ്ഘാടന ചടങ്ങുകളില്‍ പങ്കെടുത്ത താരവും ഹണി റോസ് ആയിരിക്കും. ഉദ്ഘാടനങ്ങളില്‍ തിളങ്ങുന്ന സ്റ്റാര്‍ എന്നാണ് ഹണിയെ സോഷ്യല്‍ മീഡിയ വിശേഷിപ്പിക്കുന്നത്. പ്രശസ്തി മാത്രമല്ല, പലപ്പോഴും സൈബര്‍ ആക്രമണങ്ങള്‍ക്കും ട്രോളുകള്‍ക്കുമൊക്കെ ഇരയാകേണ്ടി വന്ന നടി കൂടിയാണ് ഹണിറോസ്.

സൗന്ദര്യം വര്‍ധിപ്പിക്കാനായി നിരവധി ശസ്ത്രക്രിയകളും ഹണിറോസ് ചെയ്തിട്ടുണ്ടെന്ന രീതിയിലുള്ള കമന്റുകളും പലപ്പോഴും താരത്തിനെതിരെ ഉയരുകയാണ്. എന്നാല്‍ അത്തരം ആരോപണങ്ങള്‍ക്കെല്ലാം മറുപടി നല്‍കി ഹണി റോസ് തന്നെ രംഗത്തെത്തിയിരുന്നു.

ഞാനൊരു സര്‍ജറിയും ചെയ്തിട്ടില്ല. ദൈവം തന്നതല്ലാതെ ഒന്നുമെനിക്കില്ല. പിന്നെ സൗന്ദര്യം നിലനിര്‍ത്താനുള്ള ചില പൊടിക്കൈകള്‍ ചെയ്യാറുണ്ട്. ഈ രംഗത്തു നില്‍ക്കുമ്പോള്‍ അതൊക്കെ തീര്‍ച്ചയായും വേണം. ഒരു നടിയായിരിക്കുക, ഗ്ലാമര്‍ മേഖലയില്‍ ജോലി ചെയ്യുക അതൊന്നും അത്ര എളുപ്പ പണിയല്ല. സൗന്ദര്യ സംരക്ഷണത്തിന് വര്‍കൗടുകള്‍ ചെയ്യാറുണ്ട്. കൃത്യമായ ഡയറ്റും പിന്‍തുടരും. ചെറിയ ചില ട്രീറ്റ്‌മെന്റുകളും നടത്താറുണ്ട്. അതൊരു വലിയ വിഷയമാണെന്ന് എനിക്കു തോന്നുന്നില്ല. നമ്മുടെ സ്വന്തം ശരീരത്തെ പരിചരിക്കുന്നത് വലിയ കാര്യമല്ലേ? ദൈവം തന്ന ശരീരം സുന്ദരമായികൊണ്ടു നടക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. എന്തു ധരിക്കണം, എങ്ങനെ നടക്കണം എന്നൊക്കെ തീരുമാനിക്കുന്നത് ഞാന്‍ തന്നെയാണെന്ന് ഹണി റോസ് വ്യക്തമായിരുന്നു. 

ഇപ്പോഴിതാ, ഹണി റോസിനെ വസ്ത്രധാരണരീതിയിലും ശരീരവടിവിലും കൃത്രിമമായ സൗന്ദര്യമാണെന്ന തരത്തില്‍ വളഞ്ഞിട്ട് ആക്ഷേപിക്കുകയും തരംതാഴ്ത്തുകയും ചെയ്യുന്ന സൈബര്‍ ആക്രമണങ്ങളില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് എഴുത്തുകാരിയും പരുമല ദേവസ്വം ബോര്‍ഡ് കോളജില്‍ അധ്യാപികയുമായി എസ് ശാരദക്കുട്ടി. 

മാലിന്യങ്ങള്‍ പെണ്ണിന്റെ ചില അവയവങ്ങളിലേക്ക് കുടഞ്ഞിട്ട്, അങ്ങോട്ടു മാത്രം നോക്കിയിരിക്കുന്നവര്‍ക്ക് ഹണി റോസെന്നല്ല ആരും മറുപടി കൊടുക്കേണ്ടതില്ലെന്ന് അവര്‍ മുഖപുസ്തകത്തിലൂടെ രൂക്ഷമായി വിമര്‍ശിച്ചു. വാല്‍മീകിയുടെ കാലത്തും സദാചാരരോഗികളുടെ കണ്ണ് പെണ്ണിന്റെ യോനിയിലേക്കായിരുന്നു സഞ്ചരിച്ചിരുന്നതെന്നും മ്ലേച്ഛമായി ചിന്തിച്ച് കൂട്ടുന്നവരാണ് ഇത്തരത്തില്‍ പ്രകടിപ്പിക്കുന്നതെന്നും അവര്‍ കുറിച്ചു.

എസ് ശാരദക്കുട്ടിയുടെ ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം: 

മുടി കുറവുള്ളവര്‍ മനോഹരമായ  വിഗ്ഗുകള്‍ മാറി മാറി വെച്ച് രൂപം തനിക്കിഷ്ടപ്പെട്ട മട്ടില്‍ പരിഷ്‌കരിക്കാറുണ്ട്. ധാരാളം മുടിയുള്ളവരും പ്രത്യേക തരം മനോഹരമായ വിഗ്ഗുകള്‍ ഉപയോഗിക്കാറുണ്ട്. നഖം, പുരികം, മീശ, താടി ഇങ്ങനെ എല്ലാം വിപണിയില്‍ കിട്ടുന്നത് സാമ്പത്തികനിവൃത്തിയുള്ളവര്‍ക്ക് ഇഷ്ടം പോലെ  വാങ്ങി ഉപയോഗിക്കാനാണ്. 

ഹണിറോസിനെ പരിഹസിക്കുന്നവര്‍ ഇതൊന്നും അറിയാത്തവരല്ല. കൃത്രിമമായ സൗന്ദര്യ സംവര്‍ധക ഉപാധികള്‍ ഏതെങ്കിലും തരത്തില്‍ ഉപയോഗിക്കുന്നവരാണ് മനുഷ്യര്‍ ഭൂരിപക്ഷവും. 
ഗായിക സിതാര തന്റെ മേക്കപ്പില്ലാത്ത മുഖം എങ്ങനെ എന്ന്, കൃത്രിമ അലങ്കാരങ്ങള്‍ ഒന്നൊന്നായി അഴിച്ചു മാറ്റി ഒരു വീഡിയോയിലൂടെ കാണിച്ചത് ഓര്‍മ്മിക്കുന്നു.

ദൈവം തന്നതല്ലാത്ത ഒന്നും തന്റെ ശരീരത്തിലില്ലെന്ന് നമുക്കാര്‍ക്ക് പറയാനാകും.? ഹണി റോസിനെ കൊണ്ട് എന്തിനിങ്ങനെ കുമ്പസാരിപ്പിക്കണം ?

സ്വന്തം മനസ്സിലെ മാലിന്യങ്ങള്‍ പെണ്ണിന്റെ ചില അവയവങ്ങളിലേക്ക് കുടഞ്ഞിട്ട് അങ്ങോട്ടു മാത്രം നോക്കിയിരിക്കുന്നവര്‍ക്ക് ഹണി റോസെന്നല്ല ആരും മറുപടി കൊടുക്കേണ്ടതില്ല. വാല്‍മീകിയുടെ കാലത്തും സദാചാരരോഗികളുടെ കണ്ണ് പെണ്ണിന്റെ യോനിയിലേക്കായിരുന്നു സഞ്ചരിച്ചിരുന്നത്.

 

S Saradakutty | 'വാല്‍മീകിയുടെ കാലത്തും സദാചാരരോഗികളുടെ കണ്ണ് പെണ്ണിന്റെ യോനിയിലേക്കായിരുന്നു സഞ്ചരിച്ചിരുന്നത്'; ഹണി റോസിനെ വളഞ്ഞിട്ട് കുടയുന്ന സൈബര്‍ ആക്രമണങ്ങളില്‍ പ്രതികരിച്ച് എഴുത്തുകാരി എസ് ശാരദക്കുട്ടി



Keywords:  News, Kerala, Kerala-News, Social-Meida-News, Writer, S Saradakutty, Cyber Attacks, Honey Rose, FB Post, Writer S Saradakutty reacts to the cyber attacks against Honey Rose.

 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia