Negligence | മരുന്ന് മാറി നൽകി പിഞ്ചുകുഞ്ഞ് ചികിത്സ തേടിയ സംഭവം: ഡ്രഗ്സ് കൺട്രോളർ ഇൻ്റലിജൻസ് ബ്യൂറോ വിഭാഗം അന്വേഷണം പൂർത്തിയാക്കി, ഗുരുതര വീഴ്ചയെന്ന് റിപ്പോർട്ട്


● പഴയങ്ങാടിയിലെ മെഡിക്കൽ സ്റ്റോറിൽ നിന്നാണ് മരുന്ന് മാറി നൽകിയത്.
● എട്ട് മാസം പ്രായമുള്ള കുഞ്ഞ് ഗുരുതരാവസ്ഥയിലായി.
● പോലിസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നു.
കണ്ണൂർ: (KVARTHA) പഴയങ്ങാടിയിലെ മെഡിക്കൽ സ്റ്റോറിൽ നിന്ന് മരുന്ന് മാറിനൽകിയതിനെത്തുടർന്ന് എട്ടുമാസം പ്രായമുള്ള കുഞ്ഞ് ഗുരുതരാവസ്ഥയിലായ സംഭവത്തിൽ കണ്ണൂർ അസിസ്റ്റൻ്റ് ഡ്രഗ്സ് കൺട്രോളറുടെ നിർദേശപ്രകാരം ഇൻ്റലിജൻസ് ബ്യൂറോ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചു. പഴയങ്ങാടി ഖദീജ മെഡിക്കൽസിൽ നിന്നുള്ള വിശദ വിവരങ്ങൾ തേടിയ അന്വേഷണ ഉദ്യോഗസ്ഥൻ ആശുപത്രിയിലെത്തി കുട്ടിയുടെ പിതാവിൻ്റെ മൊഴിയെടുത്തു.
ചാല മിംസ് ആശുപത്രിയിൽ കഴിയുന്ന കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണെന്നാണ് വിവരം. കഴിഞ്ഞ ശനിയാഴ്ചയാണ് പനിയെ തുടർന്ന പഴയങ്ങാടി വെങ്ങര സ്വദേശി സമീറിൻ്റെ കുഞ്ഞിനെ പഴയങ്ങാടിയിലെ ക്ലിനിക്കിൽ കാണിച്ചത്. ഡോക്ടർ പനിക്കുള്ള കാൽപ്പോൾ സിറപ്പ് കുറിച്ചു നൽകുകയും ചെയ്തു. തുടർന്ന് പഴയങ്ങാടി ടൗണിലെ ഖദീജ മെഡിക്കൽ ഷോപ്പിൽ നിന്ന് മരുന്ന് ഡോക്ടർ നിർദ്ദേശിച്ച അളവിൽ കൊടുത്തു. ഇതോടെ കുഞ്ഞിന് ആരോഗ്യപ്രശ്നങ്ങളും തുടങ്ങി.
ഇതിന് ശേഷമാണ് മെഡിക്കൽ ഷോപ്പിൽ നിന്ന് മരുന്ന് മാറി നൽകിയെന്ന് മനസിലായത്. സിറപ്പിൻ്റെ അളവിൽ ഡ്രോപ്സ് നൽകിയതോടെ കുഞ്ഞിൻ്റെ കരളിനെ അതു ഗുരുതരമായി ബാധിക്കുകയായിരുന്നു. തുടർന്നാണ് അതീവ ഗുരുതരാവസ്ഥയിൽ ചാല മിംസ് ആശുപത്രിയിലേക്ക് മാറ്റിയത്. കുറിപ്പടി എഴുതി നൽകിയ ഡോക്ടറെ ബന്ധപ്പെട്ടപ്പോഴാണ് മരുന്ന് മാറിയ വിവരം അറിയുന്നത്. ഡോക്ടറുടെ നിർദ്ദേശാനുസരണം ഉടൻ കുഞ്ഞിനെ വിദഗ്ദ്ധ ചികിതയ്ക്കായി പ്രവേശിപ്പിക്കുകയായിരുന്നു.
മരുന്ന് മാറിനൽകിയതിനെക്കുറിച്ച് ചോദിച്ചപ്പോൾ മെഡിക്കൽ സ്റ്റോറുകാരുടെ ഭാഗത്തുനിന്ന് മോശംപ്രതികരണമാണ് ഉണ്ടായതെന്നും കുഞ്ഞിന്റെ പിതാവ് സമീർ ആരോപിച്ചു. സംഭവത്തെക്കുറിച്ച് ചോദിച്ചപ്പോൾ എന്നാൽ പോയി കേസുകൊട് എന്നായിരുന്നു മെഡിക്കൽ ഷോപ്പുകാർ പറഞ്ഞതെന്നു പിതാവ് പറഞ്ഞു. പരാതിയെത്തുടർന്ന് മരുന്ന് നൽകിയ പഴയങ്ങാടിയിലെ ഖദീജ മെഡിക്കൽസിനെതിരെ പഴയങ്ങാടി പൊലീസ് കേസെടുത്തു അന്വേഷണമാരംഭിച്ചിട്ടുണ്ട്.
ഈ വാർത്തയെ കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക.
An eight-month-old baby was seriously ill after being given the wrong medicine from a medical store in Payangadi, Kannur. The Drugs Controller Intelligence Bureau has completed its investigation and reported a serious lapse.
#Kannur, #MedicalNegligence, #ChildSafety, #DrugError, #Investigation, #KeralaNews