തൃശൂര്‍: (www.kvartha.com 09/02/2015) മണ്ണുത്തി വെറ്റിനറി കോളജ് ഹോസ്്പിറ്റലിലെ സര്‍ജറി വിഭാഗത്തിലാണ് ആനയുടെ കാലിന്റെ എക്‌സറേ എടുത്തത്. ചികിതിത്സാ രംഗത്ത് പുതിയ ചുവട് വെച്ചത്. ആമ്പല്ലൂര്‍ ഉട്ടോളി കൃഷ്ണന്‍കുട്ടിയുടെ ഉടമസ്ഥതയിലുള്ള ആനയുടെ മുന്‍കാലിലെ കണങ്കൈയുടെ എക്‌സറെ ആണ് എടുത്തത്. സംസ്ഥാനത്ത് ആദ്യമായാണ് ആനക്ക് എക്‌സറെ എടുത്തത്.
സംസ്ഥാനത്ത് ആദ്യമായാണ് ആനക്ക് എക്‌സറെ പരിശോധന നടത്തി ചികിത്സിക്കുന്നത്. ആദ്യ പരീക്ഷണമായതിനാല്‍ വിജയിക്കുമൊ എന്ന ആശങ്ക ഉണ്ടായിരുന്നു. പക്ഷേ രോഗ നിര്‍ണയത്തിന് സഹായകമായ വ്യക്തമായ എക്‌സറെ ചിത്രമാണ് ലഭിച്ചത്. ആനയെ എക്‌സറെ മുറിയിലേക്ക് പ്രവേശിപ്പിക്കാന്‍ സാധിക്കാത്തതിനാല്‍ ഡിജിറ്റല്‍ എക്‌സറെ മെഷീന്‍ പുറത്ത് കൊണ്ടുവന്നാണ് എക്‌സറേ എടുത്തത്.
മണ്ണുത്തി വെറ്റിനറി കോളജ് സര്‍ജറി വിഭാഗം മേധാവി പ്രഫ. ഡോ സി ബി ദേവാനന്ദ്, മൃഗസംരക്ഷണ വകുപ്പ് ചീഫ് വെറ്റിനറി ഓഫീസര്‍ ഡോ. കെ എസ് തിലകന്‍, അസി. പ്രഫ. ഡോ. എസ് അനൂപ്, ഡോ. കെ.സി. തങ്കച്ചന്‍ എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി.
Keywords: Elephant, X-Ray, Treatment, Mannuthi, Veterinary, College, Leg, Doctors.
Keywords: Elephant, X-Ray, Treatment, Mannuthi, Veterinary, College, Leg, Doctors.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.