സൗദി ഷെല്ലാക്രമണം: മലയാളി നഴ്‌സുമാരെ സുരക്ഷിത സ്ഥാനത്തേക്കു മാറ്റി

 


തിരുവനന്തപുരം: (www.kvartha.com 21.09.2015) രൂക്ഷമായ ഷെല്ലാക്രമണം നടക്കുന്ന ദക്ഷിണ സൗദിയിലെ ജീസാന്‍ സാനന്ത ആശുപത്രിയില്‍ ജോലി ചെയ്യുന്ന 130 മലയാളികളെ സുരക്ഷിത സ്ഥാനത്തേക്കു മാറ്റി. സൗദി മന്ത്രാലയത്തിന്റെ കീഴിലുള്ള കിംഗ് ഫഹദ് ആശുപത്രിയിലേക്കാണ് ഇവരെ മാറ്റിയത്.

സൗദി ഷെല്ലാക്രമണം: മലയാളി നഴ്‌സുമാരെ സുരക്ഷിത സ്ഥാനത്തേക്കു മാറ്റി
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കേന്ദ്രവിദേശ കാര്യമന്ത്രി സുഷമ സ്വരാജിനെ ഫോണില്‍ ബന്ധപ്പെട്ടതിനെ  തുടര്‍ന്നാണ് നടപടി. ഈ പ്രദേശത്തുണ്ടായ ഷെല്‍ ആക്രമണത്തില്‍ കൊട്ടിയം സ്വദേശിയായ വിഷ്ണു കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടിരുന്നു.


ഭയവിഹ്വലരായ മലയാളി നഴ്‌സുമാര്‍ തുടര്‍ന്ന് ഹൈദരാബാദിലായിരുന്ന മുഖ്യമന്ത്രിയുമായി ഫോണില്‍ ബന്ധപ്പെട്ടു. തുടര്‍ന്നാണ് മുഖ്യമന്ത്രി കേന്ദ്രമന്ത്രിയെ ഫോണില്‍ വിളിച്ചത്.


Keywords : Thiruvananthapuram, Kerala, Yemen, Attack, Malayalees, Nurses, CM, Oommen Chandy. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia