പേരാവൂര്‍: (www.kvartha.com 29/01/2015) ലോകത്തിലെ എല്ലാ മനുഷ്യര്‍ക്കും നന്മയുണ്ടാകാന് പ്രാര്‍ത്ഥിക്കുന്ന മതമാണ് ഹിന്ദുമതമെന്നും അത് ഒരു ജീവിതചര്യയാണെന്നും ഗാനഗന്ധര്വന് കെ ജെ യേശുദാസ്. മണത്തണ കുളങ്ങരയത്ത് ക്ഷേത്രത്തില്‍ നിര്‍മിച്ച ധ്യാനമണ്ഡപം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജാതിമത ചിന്തകള്‍ക്ക് അപ്പുറത്ത് നിന്നും ലഭിക്കുന്ന ഈശ്വര ചൈതന്യമാണ് നമുക്ക് ധ്യാനങ്ങളിലൂടെ ലഭിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രമുഖ സാഹിത്യകാരന് എം മുകുന്ദന് പരിപാടിയില്‍ മുഖ്യ പ്രഭാഷണം നടത്തി. ക്ഷേത്രമതില്‍കെട്ടിനു പുറത്ത് ഭൂമിക്കടിയിലായി വ്യത്യസ്തരീതിയിലാണ് ഭൂഗര്‍ഭ ധ്യാനമണ്ഡപം പണികഴിപ്പിച്ചിരിക്കുന്നത്. ക്ഷേത്രക്കുളത്തില്‍ നിന്നും ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്നതിനിടയിലുള്ള മണ്ഡപത്തിനകത്ത് ശാന്തികവാടത്തിന് അകത്തുകൂടിയും പ്രവേശിക്കാം.
ക്ഷേത്രക്കുളത്തില്‍ നിന്നും ദേഹശുദ്ധിവരുത്തി ഈറനോടെ ക്ഷേത്രത്തിലേക്ക് പ്രവേശിച്ച് ധ്യാനിക്കാന്‍ കഴിയുന്നവിധത്തിലാണ് ധ്യാനമണ്ഡപം രൂപ കല്പന ചെയ്തിരിക്കുന്നത്. ഓം എന്ന ആദി ശബ്ദമാണ് ഇതിനകത്ത് ആലേഖനം ചെയ്തിട്ടുള്ളത്. ആത്മശുദ്ധി വരുത്തുവാനും ഭക്തജനങ്ങള്‍ക്ക് ആത്മനിര്‍വൃതി നേടുവാനുമാണ് ധ്യാനമണ്ഡപം നിര്‍മ്മിച്ചതെന്ന് ക്ഷേത്രം ഭാരവാഹികള്‍ പറഞ്ഞു.
ജാതി മതഭേതമില്ലാതെ ആര്‍ക്കും മണ്ഡപത്തില്‍ ധ്യാനിക്കാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. 20
ല്‍ കൂടുല്‍ പേര്‍ക്ക് ഇരിക്കാന്‍ കഴിയുന്ന വിധത്തിലാണ് മണ്ഡപം പണികഴിപ്പിച്ചിരിക്കുന്നത്. ചെങ്കല്ലുകള്‍ കൊണ്ടുള്ള കൂടാരം പോലെയാണ് മണ്ഡപത്തിന്റെ നിര്‍മിതി.

Also Read: കാസര്‍കോട്ട് കൂള്‍ബാര്‍ ഉടമയ്ക്ക് കുത്തേറ്റു
Keywords: Yesudas said that Hindu religion is our life style, Temple, Inauguration, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.