വീടുകളിൽ ധൈര്യമായി കിടന്നുറങ്ങാം; നിങ്ങളുടെ ആരോഗ്യം നിരീക്ഷിച്ച് കൊണ്ട് മേയ്ത്രയുണ്ട്;കോവിഡ് രോഗികൾക്കായി ഡിവൈസ് അസിസ്റ്റഡ് കോവിഡ് കെയർ അറ്റ് ഹോം പദ്ധതി ആരംഭിച്ചു

 


കോഴിക്കോട്: (www.kvartha.com 15.05.2021) കോവിഡ് വ്യാപനം അതി തീവ്രമായി തുടരുന്ന സാഹചര്യത്തിൽ രോഗികൾക്ക് ആശ്വാസമായി ഡിവൈസ് അസിസ്റ്റഡ് കോവിഡ് കെയർ അറ്റ് ഹോം പദ്ധതി മേയ്ത്ര ആശുപത്രിയിൽ ആരംഭിച്ചു. കോവിഡ് ബാധിതരും എന്നാൽ തീവ്രത കുറഞ്ഞ ലക്ഷണങ്ങളുള്ളവരുമായ എ വിഭാഗത്തിൽപെട്ടവർക്ക് വീട്ടിനകത്ത് തന്നെ പരിചരണമൊരുക്കുകയും ഇവരെ വിദഗ്ധരുടെ നേതൃത്വത്തിൽ റിമോട് മോണിറ്ററിങ് സംവിധാനത്തിലൂടെ 24 മണിക്കൂറും നിരീക്ഷിക്കുകയും ചെയ്യുന്ന സംവിധാനമാണ് കോവിഡ് കെയർഅറ്റ് ഹോം പദ്ധതി.


വീടുകളിൽ ധൈര്യമായി കിടന്നുറങ്ങാം; നിങ്ങളുടെ ആരോഗ്യം നിരീക്ഷിച്ച് കൊണ്ട് മേയ്ത്രയുണ്ട്;കോവിഡ് രോഗികൾക്കായി ഡിവൈസ് അസിസ്റ്റഡ് കോവിഡ് കെയർ അറ്റ് ഹോം പദ്ധതി ആരംഭിച്ചു


വീടുകളിലേക്ക് നൽകുന്ന റിമോട് മോണിറ്ററിങ് ഉപകരണം വഴി 24 മണിക്കൂറും രോഗിയുടെ ആരോഗ്യ നിലയിലുണ്ടാകുന്ന ഓരോ വ്യത്യാസങ്ങളും തത്സമയം ആശുപത്രിയിലെ കമാൻഡ് സെന്ററിലേക്ക് എത്തും. അവിടെയുള്ള പ്രത്യേക കോവിഡ് കെയർ ടീം രാഗികളെ നിരന്തരം നിരീക്ഷിക്കുകയും വിദൂര വൈദ്യ പരിചരണം നൽകുകയും ചെയ്യും. രോഗിയുടെ ഹൃദയമിടിപ്പ്, ശ്വസന നിരക്ക്, ഓക്സിജെൻറെ അളവ്, ഉറക്കത്തിന്റെ തീവ്രത, രക്തസമ്മർദം തുടങ്ങിയവയിലെ നേരിയ വ്യതിയാനങ്ങൾ പോലും ഈ സംവിധാനത്തിലൂടെ രേഖപ്പെടുത്താൻ സാധിക്കും.

മുഴുവൻ സമയ നിരീക്ഷണത്തിന് പുറമെ പ്രത്യേക പരിശീലനം ലഭിച്ച നഴ്സുമാരുടെ നേതൃത്വത്തിൽ ദിവസേനയുള്ള പരിചരണം, മൂന്ന് തവണ ഡോക്ടർമാരുടെ വീഡിയോ കൺസൽടേഷൻ, സമ്പൂർണ ഹോം കെയർ കിറ്റ്, രണ്ട് തവണ ഡയറ്റീഷ്യന്റെ പരിശോധന, വെൽനസ് വിദഗ്ധന്റെ നേതൃത്വത്തിൽ രണ്ടു തവണയുള്ള സെഷനുകൾ, ബന്ധുക്കൾക്കായി മൊബൈൽ ആപ്, അടിയന്തര ഘട്ടങ്ങളിൽ ആംബുലൻസ് സംവിധാനം തുടങ്ങിയ അനേകം സൗകര്യങ്ങളും ഈ പദ്ധതിയിലൂടെ അംഗങ്ങളാകുന്നവർക്ക് ലഭ്യമാകും. 

ഇത്തരത്തിൽ വീടുകളിൽ റിമോട് മോണിറ്ററിങ് സംവിധാനത്തിലധിഷ്ഠിതമായ കോവിഡ് പരിചരണം ലഭ്യമാക്കുന്ന കേരളത്തിലെ തന്നെ ആദ്യ സംരംഭമാണ് മേയ്ത്രയുടേത്. ആശുപത്രികളിൽ ബെഡുകൾ പോലും ലഭ്യമല്ലാതെ വരുന്ന സാഹചര്യത്തിൽ രോഗികൾക്ക് ഏറെ ആശ്വാസം നൽകുന്നതാണ് ഈ പദ്ധതി. ആശുപത്രികളെ അനിയന്ത്രിതമായ തിരക്ക് കുറയ്ക്കുവാനും അടിയന്തരപരിചരണം ആവശ്യമായവർക്ക് തടസമില്ലാതെ ലഭ്യമാക്കാനും സാധിക്കുമെന്ന സവിശേഷതയുമുണ്ട്.

കൂടുതൽ വിവരങ്ങൾക്ക്: +919037204304 

Keywords: Kozhikode, Kerala, News, Malayalam, COVID-19, corona, Helping hands, Hospital, Meitra Hospital, You can sleep comfortably at home; Meitra monitors your health; launches Device Assisted Covid Care at Home project for Covid patients.

< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia