Accident | സ്‌കൂടറും ബസും കൂട്ടിയിടിച്ച് ഡെലിവറി ജീവനക്കാരനായ യുവാവ് മരിച്ചു
Sep 9, 2023, 22:02 IST
കണ്ണൂര്‍: (www.kvartha.com) സ്‌കൂടറും ബസും കൂട്ടിയിടിച്ച് സ്‌കൂടര്‍ യാത്രക്കാരനായ യുവാവ് മരിച്ചു. കക്കാട് പളളിപ്രം കോളനിയിലെ മണ്ടേന്‍ ഹൗസില്‍ അമൃത് കൃഷ്ണയാണ് മരിച്ചത്. കൂടെ സഞ്ചരിച്ചിരുന്ന സുഹൃത്ത് ആദിത്യയ്ക്ക് നിസാര പരുക്കേറ്റു. കണ്ണൂര്‍ ജില്ലാ ആശുപത്രി റോഡിലെ അഗ്‌നിരക്ഷാനിലയത്തിന് സമീപം വെളളിയാഴ്ച വൈകുന്നേരം ആറരയോടെയാണ് അപകടമുണ്ടായത്.
മരക്കാര്‍ക്കണ്ടി ഭാഗത്തുനിന്നും വരികയായിരുന്ന യുവാക്കള്‍ സഞ്ചരിച്ച സ്‌കൂടര്‍ നിയന്ത്രണം വിട്ട് എതിര്‍ദിശയില്‍ നിന്നും വരികയായിരുന്ന കാട്ടാമ്പളളി- കണ്ണൂര്‍ ജില്ലാ ആശുപത്രി റൂടിലോടുന്ന ആപിള്‍ ബസിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഇരുവരും റോഡിലേക്ക് തെറിച്ചുവീണു. ഉടന്‍ ഓടിക്കൂടിയവരും ഫയര്‍ഫോഴ്സും ചേര്‍ന്ന് ജില്ലാ ആശുപത്രിയിലെത്തിച്ചുവെങ്കിലും അമൃത് കൃഷ്ണയുടെ ജീവന്‍ രക്ഷിക്കാനായില്ല.
കണ്ണൂര്‍ നഗരത്തിലെ സ്വകാര്യ സ്ഥാപനത്തില്‍ ഡെലിവറി ജോലി ചെയ്തുവരികയായിരുന്നു അമൃത് കൃഷ്ണ. ദിനേശ്ബാബു- ഷൈലജ ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: അമൃതേഷ്, അമൃത് സാഗര്‍. മൃതദേഹം കണ്ണൂര്‍ ജില്ലാആശുപത്രിയില്‍ പോസ്റ്റ് മോര്‍ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

Keywords: Accident, Died, Obituary, Kerala News, Kannur News, Malayalam News, Accident News, Accidental Death, Young delivery worker died after collision between scooter and bus.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.