Arrested | സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് 17 കാരിയെ തട്ടിക്കൊണ്ടുപോയെന്ന കേസില്‍ യുവസംവിധായകനും സുഹൃത്തും അറസ്റ്റില്‍
Nov 3, 2022, 11:39 IST
കൊയിലാണ്ടി: (www.kvartha.com) സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് 17 കാരിയെ തട്ടിക്കൊണ്ടുപോയെന്ന കേസില്‍ യുവസംവിധായകനും സുഹൃത്തും അറസ്റ്റില്‍. കുറവങ്ങാട് സ്വദേശിനിയായ പതിനേഴുകാരിയെ ആണ് ഇവര്‍ തട്ടിക്കൊണ്ടുപോയത്. സംഭവത്തില്‍ യുവസംവിധായകന്‍ കുറുവങ്ങാട് സംവദേശി ജാസിക് അലി (36), സുഹൃത്ത് അല്‍ ഇര്‍ഫാതില്‍ ശംനാദ് (33) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കര്‍ണാടകയിലെ മടിവാളയില്‍ വച്ചാണ് പതിനേഴുകാരിക്കൊപ്പം ഇരുവരും അറസ്റ്റിലായത്.
പെണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയില്‍ കൊയിലാണ്ടി സിഐ എന്‍ സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ സൈബര്‍ സെലി(Cell) ന്റെ സഹായത്തോടെ നടത്തിയ വിദഗ്ധ അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്. മൂവരും ഗുണ്ടല്‍പേട്ടയിലുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് അവിടെയെത്തിയെങ്കിലും കടന്നുകളയുകയായിരുന്നു. തുടര്‍ന്ന് ഹോടെലിലെ സിസിടിവി പരിശോധിച്ച് അവിടെ എത്തിയത് അവര്‍ തന്നെയെന്ന് ഉറപ്പുവരുത്തി.
വിശദമായ അന്വേഷണത്തില്‍ ഇവര്‍ മൈസൂരുവിലേക്കും അവിടെനിന്ന് ബെംഗ്ലൂറിലേക്കും കടന്നതായി കണ്ടെത്തി. കാര്‍ ഡ്രൈവറുടെ മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മൂവരെയും പിടികൂടാന്‍ കഴിഞ്ഞത്.
എസ്‌ഐ വിആര്‍ അരവിന്ദ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ ഒ കെ സുരേഷ്, വിനീഷ്, വനിതാ സിവില്‍ പൊലീസ് ഓഫിസര്‍ വി മവ്യ എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്ന മറ്റുള്ളവര്‍.
Keywords: Young director and his friend arrested for kidnapping 17-year-old girl by luring to act movie, Kozhikode, News, Kidnap, Director, Arrested, Complaint, Police, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.