Sheltered sick dog | അവശനിലയിലായ നായക്ക് തണലായി യുവാവും മൃഗസ്നേഹികളുടെ കൂട്ടായ്മയും; നന്മ
Jul 5, 2022, 13:05 IST
പത്തനംതിട്ട: (www.kvartha.com) നഗരത്തിൽ അലഞ്ഞുതിരിഞ്ഞിരുന്ന അവശനിലയിലായ നായക്ക് തണലായി യുവാവും മൃഗസ്നേഹികളുടെ കൂട്ടായ്മയും. ശരീരഭാഗത്ത് മാംസപിണ്ഡം വളർന്ന് അവശനിലയിലായിരുന്ന നായയുടെ അവസ്ഥ മാധ്യമങ്ങൾ റിപോർട് ചെയ്തിരുന്നു. തുടർന്ന് നായക്ക് ആവശ്യമായ ചികിത്സകൾ നൽകാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സാമൂഹികപ്രവർത്തകനായ റശീദ് ആനപാറ മൃഗസംരക്ഷണ മന്ത്രിക്ക് നിവേദനം നൽകിയിരുന്നു. എന്നാൽ അധികൃതരുടെ ഭാഗത്തുനിന്ന് നടപടി ഉണ്ടായില്ലെന്ന് അദ്ദേഹം പറയുന്നു.
തുടർന്ന് റശീദ് പത്തനംതിട്ട കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കേരള അനിമൽ റെസ്ക്യൂ ആൻഡ് സപോർട് സർവീസ് എന്ന സംഘടനയെ സമീപിച്ചു. നായയ്ക്ക് ആവശ്യമായ സംരക്ഷണവും ചികിത്സാ സഹായവും നൽകാൻ സംഘടന രംഗത്തെത്തി. സംഘടനയുടെ പ്രവർത്തകരായ അമിത്, ശർബാൻ, അജാസ് എന്നിവർ നായയെ കോഴഞ്ചേരിയിലെ സ്വകാര്യ മൃഗാശുപത്രിയിലേക്ക് മാറ്റി. ഒരാഴ്ചയ്ക്ക് ശേഷം നായയെ സർജറിക്കും തെറാപിക്കും വിധേയമാക്കി. ശരീരത്തിൽ വളർന്നുനിൽക്കുന്ന മാംസപിണ്ഡം നീക്കം ചെയ്യാനാണ് ഇപ്പോഴത്തെ തീരുമാനമെന്ന് അധികൃതർ പറഞ്ഞു.
Keywords: News, Kerala, Pathanamthitta, Protection Stray Dogs, Kerala Animal Rescue and Support Service, Young man and animal lovers organization sheltered sick dog, Top-Headlines, Youth, Animals, Treatment, Surgery.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.