ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടിലെത്തി മോഷണം നടത്തിയെന്ന് പരാതി; 19 കാരൻ അറസ്റ്റിൽ
Sep 30, 2021, 10:54 IST
കോഴിക്കോട്: (www.kvartha.com 30.09.2021) ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടിലെത്തി മോഷണം നടത്തിയെന്ന കേസിൽ യുവാവ് അറസ്റ്റിൽ. കോഴിക്കോട് സ്വദേശിയായ അറഫാന്‍ (19) ആണ് അറസ്റ്റിലായത്.
പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്ന് എടിഎം കാര്‍ഡ് മോഷ്ടിച്ച് പണം പിന്‍വലിച്ചെന്നാണ് യുവാവിനെതിരെയുള്ള പരാതി.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ:
മാത്തോട്ടം സ്വദേശിനിയായ പെണ്‍കുട്ടിയുമായി ഇയാൾ സമൂഹമാധ്യമമായ ഇന്‍സ്റ്റഗ്രാമിലൂടെയാണ് പരിചയപ്പെടുന്നത്. പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ യുവാവ് അമ്മയുടെ എ ടി എം കാര്‍ഡ് സൗഹൃദം നടിച്ച് കൈക്കലാക്കി. എടിഎം കാര്‍ഡ് സൂക്ഷിച്ച കവറിനുള്ളില്‍ പിന്‍നമ്പര്‍ രേഖപ്പെടുത്തിയിരുന്നു. ഇത് കണ്ടെത്തി കാര്‍ഡ് മോഷ്ടിച്ച ശേഷം മൂന്ന് എടിഎം കൗണ്ടറുകളില്‍ നിന്നായി 45,500 രൂപ പിന്‍വലിച്ചു.

പണം പിന്‍വലിച്ച് മൂന്ന് ദിവസത്തിന് ശേഷം വീണ്ടും ഇയാൾ പെണ്‍കുട്ടിയുടെ വീട്ടിലെത്തി എടിഎം കാര്‍ഡ് തിരികെ വെച്ചു. ഒടുവിൽ പണം നഷ്ടപ്പെട്ടത് ശ്രദ്ധയില്‍പ്പെട്ട വീട്ടമ്മ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് ഇയാൾ പിടിയിലായതെന്നും പൊലീസ് വ്യക്തമാക്കി.
പണം പിന്‍വലിച്ച എടിഎം കൗണ്ടറുകളിലെ സിസിടിവി പരിശോധിച്ചപ്പോൾ അറഫാനാണ് പണം കവര്‍ന്നതെന്ന് മനസിലായെന്നും, ഇയാള്‍ക്കെതിരേ നേരത്തെയും കേസുകളുണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
Keywords: News, Kozhikode, Kerala, State, Robbery, Case, Arrested, Arrest, Instagram, Social Media, Top-Headlines, Young man arrested in robbery case.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.