'ഗെയിം കളിച്ച് അമ്മയുടെ അകൗണ്ടില്‍ നിന്ന് പണം നഷ്ടപ്പെട്ടു'; യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി
Mar 25, 2022, 10:34 IST
പാലക്കാട്: (www.kvartha.com 25.03.2022) യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. നാട്ടുകല്‍ അത്തിക്കോട് പണിക്കര്‍കളം ഷണ്മുഖന്റെ മകന് സജിത്തിനെ (22) ആണ് കഴിഞ്ഞ ദിവസം രാത്രി 8.30 മണിയോടെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൊബൈല്‍ ഫോണില്‍ ഗെയിം കളിച്ച് അമ്മയുടെ അകൗണ്ടില്‍ നിന്ന് പണം നഷ്ടപ്പെട്ട വിഷമത്തില്‍ യുവാവ് ജീവനൊടുക്കിയതാണെന്ന് പൊലീസ് പറഞ്ഞു.
യുവാവിനെ ഉടന്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഫോണില്‍ ഓണ്‍ലൈന്‍ ഗെയിം കളിച്ച് സജിത്തിന്റെ അമ്മയുടെ അകൗണ്ടില്‍ നിന്ന് 40,000 രൂപ നഷ്ടപ്പെട്ടിരുന്നു. ഇക്കാര്യം വീട്ടില്‍ അറിഞ്ഞാല്‍ വഴക്കുകേള്ക്കുമെന്ന ഭയംകൊണ്ടാകാം ജീവനൊടുക്കിയത് എന്നാണ് ബന്ധുക്കള്‍ നല്കിയ മൊഴിയെന്നു പൊലീസ് പറഞ്ഞു. അമ്മ: ധനലക്ഷ്മി. സഹോദരങ്ങള്‍: സത്യന്, സജിത.

Keywords: Palakkad, News, Kerala, Found Dead, Death, Police, Mobile Phone, Young man found dead in Palakkad.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.