Violence | മയക്കുമരുന്ന് കേസിലെ പ്രതി മെഡികല്‍ പരിശോധനയ്ക്കിടെ ആശുപത്രി അടിച്ചുതകര്‍ത്തതായി പരാതി; 'ബലപ്രയോഗത്തിലൂടെ കീഴടക്കാന്‍ ശ്രമിച്ച പൊലിസുകാര്‍ക്ക് പരുക്കേറ്റു'

കണ്ണൂര്‍: (www.kvartha.com) മയക്കുമരുന്ന് കേസിലെ പ്രതി കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചതായി പരാതി. ബലപ്രയോഗത്തിലൂടെ കീഴടക്കാന്‍ ശ്രമിച്ച പൊലീസുകാര്‍ക്ക് പരുക്കേറ്റു. കണ്ണൂര്‍ ടൗണ്‍ സ്റ്റേഷനിലെ എഎസ്ഐ ഉള്‍പെടെ നാലുപേര്‍ക്കാണ് പരുക്കേറ്റത്. ശനിയാഴ്ച രാത്രി 10 മണിയോടെ അക്രമാസക്തനായ യുവാവ് ജില്ലാ ആശുപത്രിയുടെ കാഷ്വാലിറ്റിയുടെ ചില്ലുകളും ഫര്‍ണിചറുകളും അടിച്ചു തകര്‍ക്കുകയായിരുന്നുവെന്നാണ് പറയുന്നത്.

Violence | മയക്കുമരുന്ന് കേസിലെ പ്രതി മെഡികല്‍ പരിശോധനയ്ക്കിടെ ആശുപത്രി അടിച്ചുതകര്‍ത്തതായി പരാതി; 'ബലപ്രയോഗത്തിലൂടെ കീഴടക്കാന്‍ ശ്രമിച്ച പൊലിസുകാര്‍ക്ക് പരുക്കേറ്റു'

പൊലീസ് പറയുന്നത്

'കെ യാസര്‍ അറഫാത് എന്ന യുവാവാണ് പരാക്രമം കാണിച്ചത്. കാഷ്വാലിറ്റി മുറിയിലെ ചില്ല് ഇയാള്‍ തലകൊണ്ട് അടിച്ച് പൊട്ടിച്ചു. ശനിയാഴ്ച രാത്രി ഒന്‍പത് മണിയോടെയായിരുന്നു സംഭവം. വാഹനപരിശോധനയ്ക്കിടെ, കഞ്ചാവ് കൈവശം വെച്ചതിന് കക്കാട് കോര്‍ജാന്‍ സ്‌കൂള്‍ പരിസരത്ത് നിന്നും ടൗണ്‍ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഇയാളെ വൈദ്യ പരിശോധനക്ക് വേണ്ടി ആശുപത്രിയില്‍ എത്തിച്ചപ്പോഴായിരുന്നു അതിക്രമം. അക്രമത്തില്‍ ടൗണ്‍ എസ്ഐ എ ഇബ്രാഹിം, സിവില്‍ പൊലീസ് ഓഫീസര്‍മാരായ എംടി അനൂപ്, കെ നവീന്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവര്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. അറഫാതിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിട്ടുണ്ട്'.
           
Violence | മയക്കുമരുന്ന് കേസിലെ പ്രതി മെഡികല്‍ പരിശോധനയ്ക്കിടെ ആശുപത്രി അടിച്ചുതകര്‍ത്തതായി പരാതി; 'ബലപ്രയോഗത്തിലൂടെ കീഴടക്കാന്‍ ശ്രമിച്ച പൊലിസുകാര്‍ക്ക് പരുക്കേറ്റു'

Keywords: Young man's violence in hospital, Kerala,Kannur,News,Top-Headlines, Hospital, Complaint, Police, Injured.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia