ദേഹത്ത് കാര്‍ കയറിയിറങ്ങി ബൈക് യാത്രികരായ യുവാക്കള്‍ക്ക് ദാരുണാന്ത്യം
Jan 9, 2022, 11:01 IST
കണ്ണൂര്‍: (www.kvartha.com 09.01.2022) കിളിയന്തറയില്‍ വാഹനാപകടത്തില്‍ യുവാക്കള്‍ക്ക് ദാരുണാന്ത്യം. കിളിയന്തറ സ്വദേശി അനീഷ് (28), വളപ്പാറ സ്വദേശി അസീസ് (40) എന്നിവരാണ് മരിച്ചത്.
കിളിയന്തറ ചെക്പോസ്റ്റിന് സമീപം നിയന്ത്രണം വിട്ട ബൈകില്‍ നിന്ന് വീണ യുവാക്കളെ അമിതവേഗതയിലെത്തിയ കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. തൊട്ടു പിന്നാലെയെത്തിയ മറ്റൊരു കാര്‍ യുവാക്കളുടെ ദേഹത്ത് കയറി ഇറങ്ങി ഇരുവരും സംഭവ സ്ഥലത്തുതന്നെ മരിച്ചു.
ശനിയാഴ്ച രാത്രി ഒന്‍പത് മണിയോടെ ഇരിട്ടി കൂട്ടുപുഴ റോഡിലാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട് താഴെ വീണ് എണീറ്റ് നില്‍ക്കാനാകാതെ റോഡില്‍ തന്നെ ഇരുന്ന ഇരുവരെയും അമിത വേഗതയില്‍ എതിര് ദിശയില്‍ നിന്നും വന്ന കാര്‍ ഇടിച്ചു തെറിപ്പിക്കുകയും തൊട്ടുപിന്നാലെ എത്തിയ കാര്‍ റോഡില്‍ തെറിച്ച് വീണ യുവാക്കളുടെ മേല്‍ കയറി ഇറങ്ങുകയുമായിരുന്നു.
മൃതദേഹങ്ങള്‍ പരിയാരം മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇടിച്ചിട്ട ശേഷം നിര്‍ത്താതെ പോയ ആദ്യത്തെ കാറിന് വേണ്ടി ഇരിട്ടി പൊലീസ് അന്വേഷണം തുടങ്ങി. രണ്ടാമത്തെ കാര്‍ സംഭവ സ്ഥലത്തുനിന്നും കസ്റ്റഡിയില്‍ എടുത്തു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.