കേരള ശാസ്ത്ര സാങ്കേതിക കൗണ്‍സില്‍ യുവ ശാസ്ത്രജ്ഞപദ്ധതി നടപ്പാക്കുന്നു

 


തിരുവനന്തപുരം: കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ യുവ ഗവേഷകരെ പ്രോത്സാഹിപ്പിക്കുന്നതിന് ഫെലോഷിപ്പ് പദ്ധതിയായ യുവ ശാസ്ത്രജ്ഞപദ്ധതി (വൈ.എസ്.എസ്) നടപ്പാക്കും. ശാസ്ത്ര, സാങ്കേതിക, അനുബന്ധ മേഖലകളില്‍ ദീര്‍ഘകാല കരിയര്‍ ലക്ഷ്യങ്ങളുള്ള യുവഗവേഷകര്‍ക്ക് കേരളത്തിലെ പ്രമുഖ ഗവേഷണ കേന്ദ്രങ്ങളില്‍ അടിസ്ഥാന ശാസ്ത്രം, അപ്ലൈഡ് സയന്‍സ് രംഗങ്ങളില്‍ ഗവേഷണത്തിന് അവസരമൊരുക്കുകയാണ് ലക്ഷ്യം. പുരുഷന്‍മാര്‍ക്ക് 40 വയസും വനിതകള്‍ക്ക് 45 വയസുമാണ് പരമാവധി പ്രായപരിധി.

തെരഞ്ഞെടുക്കപ്പെടുന്ന, പിഎച്ച്ഡി നേടിയ പ്രവൃത്തിപരിചയമില്ലാത്ത യുവ ശാസ്ത്രജ്ഞര്‍ക്ക് 35,000 രൂപയും പിഎച്ച്ഡി നേടിയ ശേഷം മൂന്നു വര്‍ഷത്തെ ഗവേഷണമോ വ്യവസായ മേഖലയില്‍  പ്രവൃത്തിപരിചയമോ ഉള്ളവര്‍ക്ക് 40,000 രൂപയും പിഎച്ച്ഡി നേടിയ ശേഷം അഞ്ചു വര്‍ഷത്തെ ഗവേഷണമോ വ്യവസായ മേഖലയില്‍  പ്രവൃത്തിപരിചയമോ ഉള്ളവര്‍ക്ക് 45,000 രൂപയും പ്രതിമാസം ലഭിക്കും. 

കേരള ശാസ്ത്ര സാങ്കേതിക കൗണ്‍സില്‍ യുവ ശാസ്ത്രജ്ഞപദ്ധതി നടപ്പാക്കുന്നുഇതിന് പുറമെ, തെരഞ്ഞെടുക്കപ്പെടുന്ന ഗവേഷകര്‍ കൂടുതല്‍ പ്രയോജനകരമായ ഗവേഷണ വികസന പദ്ധതികള്‍ക്കായി മൂന്നു വര്‍ഷത്തേക്ക് 30 ലക്ഷം രൂപ വരെ ഗ്രാന്റിനും അര്‍ഹരായിരിക്കും. സഹായികള്‍ക്ക് പ്രതിഫലം നല്‍കാനും യാത്രാചെലവുകള്‍ക്കും ഉപകരണങ്ങള്‍ വാങ്ങുന്നതിനും മറ്റുമായാണിത്. കേരളത്തിലെ സര്‍വകലാശാലകള്‍, ഗവേഷണ കേന്ദ്രങ്ങള്‍, വ്യവസായശാലകള്‍, കോളജുകള്‍, തെരഞ്ഞെടുക്കപ്പെടുന്ന ദേശീയ ഗവേഷണ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ഗവേഷണ പദ്ധതികള്‍ക്ക് അനുമതി ലഭിക്കും. താത്പര്യമുള്ള ശാസ്ത്രജ്ഞര്‍ക്ക് താത്പര്യപത്രം നവംബര്‍ 15 വരെ നല്‍കാം. കൂടുതല്‍ വിവരങ്ങള്‍  www.kscste.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. 


Keywords:  Thiruvananthapuram, PHD, Kerala, Young Scientist Scheme, Website, Scientist, Project, SYS, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia