ഇടുക്കി: (www.kvartha.com 19/07/2015) വ്യാപാരിയെ അക്രമിച്ച് പണം തട്ടാന്‍ ശ്രമിച്ച നാലംഗ സംഘത്തിലെ ഒരാള്‍ പിടിയില്‍. രാജാക്കാട് ഉണ്ടമല സ്വദേശി കൊല്ലപ്പിള്ളില്‍ തങ്കച്ചന്റെ മകന് സൈബുവിനെയാണ് (23) രാജാക്കാട് പോലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് പന്നിയാറുകൂട്ടിയില്‍ പലചരക്ക് വ്യാപാരം നടത്തിവരുന്ന പൊട്ടനാനിയില്‍ സണ്ണിയെ കടയടച്ച് വീട്ടിലേക്ക് മടങ്ങുന്ന വഴി രാത്രി 9 മണിയോടെ സൈബു അടക്കമുള്ള നാലംഗ സംഘം മുഖംമൂടി ധരിച്ചെത്തി പരിക്കേല്‍പ്പിച്ച് പണമടങ്ങിയ ബാഗ് തട്ടിയെടുക്കാന്‍ ശ്രമിച്ചത്.
പിടിവലി നടന്ന് സമയത്ത് മുഖംമൂടി അഴിഞ്ഞുവീണ സൈബുവിനെ സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചത്തില്‍ സണ്ണി കാണുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍വച്ച് നല്കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ രാജാക്കാട് പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതി സൈബുവാണെന്ന് കണ്ടെത്തി. പിന്നീട് രഹസ്യമായി നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ ഉണ്ടമലയില്‍ ഉണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് സ്ഥലത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
സ്റ്റേഷനില്‍ എത്തിച്ച പ്രതിയെ ചോദ്യം ചെയ്തതില്‍ നിന്നും അജിത്ത്, ജോയല്‍, സുജിത്ത് എന്നിവരാണ് കൂടെയുണ്ടായിരുന്നതെന്ന് ഇയാള്‍ മൊഴി നല്കി. ഇതില്‍ സുജിത്ത് രാജാക്കാട് വ്യാപാരിയായ ബ്ലൂസ്റ്റാര്‍ രാജുവിന്റെ മകനാണ്. ഇയാളും ഇതിന് മുമ്പ് പല കേസുകളിലും പിടിക്കപ്പെട്ടിട്ടുണ്ട്. അഭിജിത്തിനെ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ബൈക്ക് മോഷ്ടിച്ച് പൊളിച്ച് വിറ്റതിന് രാജാക്കാട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അന്നു വടിവാള്‍ അടക്കമുള്ള മാരകായുധങ്ങളും ഇയാളുടെ വീട്ടില്‍ നിന്നും കണ്ടെത്തിയിരുന്നു. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയതിന് ശേഷമാണ് ഇപ്പോള്‍ പിടിയിലായിരിക്കുന്നത്.
പിടിയിലായ സൈബുവിനെ അടിമാലി കോടതിയില്‍ ഹാജരാക്കി. രാജാക്കാട് എസ്.ഐ. എം.വി. വര്‍ഗീസ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ എം.ഡി. ഷാജി, സജി എം. ജോസഫ്, മനോജ്, ബെന്നി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
ബാഗ് പിടിച്ചുപറിക്കാന്‍ ശ്രമിക്കവേ വിട്ടുകൊടുക്കുവാന്‍ തയ്യാറാകാത്ത സണ്ണിയെ ഇവര്‍ വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. സണ്ണി ബഹളം വച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഓടിക്കൂടിയപ്പോള്‍ അക്രമി സംഘം ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് നാട്ടുകാര്‍ സണ്ണിയെ അടിമാലി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പിടിവലി നടന്ന് സമയത്ത് മുഖംമൂടി അഴിഞ്ഞുവീണ സൈബുവിനെ സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചത്തില്‍ സണ്ണി കാണുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍വച്ച് നല്കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ രാജാക്കാട് പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതി സൈബുവാണെന്ന് കണ്ടെത്തി. പിന്നീട് രഹസ്യമായി നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ ഉണ്ടമലയില്‍ ഉണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് സ്ഥലത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
സ്റ്റേഷനില്‍ എത്തിച്ച പ്രതിയെ ചോദ്യം ചെയ്തതില്‍ നിന്നും അജിത്ത്, ജോയല്‍, സുജിത്ത് എന്നിവരാണ് കൂടെയുണ്ടായിരുന്നതെന്ന് ഇയാള്‍ മൊഴി നല്കി. ഇതില്‍ സുജിത്ത് രാജാക്കാട് വ്യാപാരിയായ ബ്ലൂസ്റ്റാര്‍ രാജുവിന്റെ മകനാണ്. ഇയാളും ഇതിന് മുമ്പ് പല കേസുകളിലും പിടിക്കപ്പെട്ടിട്ടുണ്ട്. അഭിജിത്തിനെ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ബൈക്ക് മോഷ്ടിച്ച് പൊളിച്ച് വിറ്റതിന് രാജാക്കാട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അന്നു വടിവാള്‍ അടക്കമുള്ള മാരകായുധങ്ങളും ഇയാളുടെ വീട്ടില്‍ നിന്നും കണ്ടെത്തിയിരുന്നു. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയതിന് ശേഷമാണ് ഇപ്പോള്‍ പിടിയിലായിരിക്കുന്നത്.
പിടിയിലായ സൈബുവിനെ അടിമാലി കോടതിയില്‍ ഹാജരാക്കി. രാജാക്കാട് എസ്.ഐ. എം.വി. വര്‍ഗീസ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ എം.ഡി. ഷാജി, സജി എം. ജോസഫ്, മനോജ്, ബെന്നി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
Keywords: Arrest, Robbery, Accused, Police, Idukki, Kerala, Youngster arrested for assaulting
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.