കെ.എസ്.യു ജില്ലാ സെക്രട്ടറിയായ കാമുകനും മുന്‍ ഭാര്യയും കുടുംബം തകര്‍ത്തതായി യുവാവ്

 


തൊടുപുഴ: (www.kvartha.com 29.11.2014) കെ.എസ്.യു ജില്ലാ സെക്രട്ടറി കൂടിയായ കാമുകന്റെ സഹായത്തോടെ മുന്‍ ഭാര്യ കളളക്കേസില്‍ കുടുക്കിയതായി യുവാവിന്റെ ആരോപണം. ഇടവെട്ടി മണലിപ്പറമ്പില്‍ റിയാസാണ് തന്റെ ജീവിതം തകര്‍ത്ത മുന്‍ ഭാര്യയുടെയും കാമുകന്റെയും കഥ വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തിയത്.

28 ദിവസം മാത്രം ആയുസുണ്ടായിരുന്ന ഒരു വിവാഹബന്ധത്തിന്റെ പേരില്‍ കോടതി കയറിയിറങ്ങുകയാണ് റിയാസും കുടുംബവും. തന്റെ മകനെ ഇല്ലാതാക്കാന്‍ ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കളുടെ പിന്തുണയോടെ നടക്കുന്ന നീക്കത്തില്‍ നിന്നും രക്ഷിക്കണമെന്ന് അപേക്ഷിച്ച് പിതാവ് പരീത് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരനും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും നിവേദനം നല്‍കി.

2012 ഓഗസ്റ്റ് 26നാണ് റിയാസും പൂമാല സ്വദേശി ഫാത്തിമയും തമ്മിലുളള വിവാഹം. വിവാഹരാത്രി തന്നെ ഫാത്തിമയുടെ മൊബൈലിലേക്ക് കാമുകന്റെ വിളിയെത്തി. നാലു ദിവസത്തിനിടെ കെ.എസ്.യു നേതാവിന്റെ ഫോണില്‍ നിന്ന് അയ്യായിരത്തിലധികം കോളുകളാണ് ഫാത്തിമയുടെ ഫോണില്‍ എത്തിയത്. ഇതിനിടെ സ്വന്തം വീട്ടിലേക്കെന്ന് പറഞ്ഞു പോയ ഫാത്തിമ കാമുകനൊപ്പം ഹോട്ടലില്‍ പിറന്നാള്‍ ആഘോഷിക്കുകയും ചെയ്തു.
കെ.എസ്.യു ജില്ലാ സെക്രട്ടറിയായ കാമുകനും മുന്‍ ഭാര്യയും കുടുംബം തകര്‍ത്തതായി യുവാവ്
ഇതിനിടെ കാമുകനുമായുളള ബന്ധം അറിഞ്ഞ റിയാസിന്റെ വീട്ടുകാര്‍ പളളി വഴി വിവാഹമോചനം നേടി. തുടര്‍ന്നാണ് റിയാസ്, മാതാപിതാക്കള്‍, സഹോദരന്‍, സഹോദരി എന്നിവര്‍ക്കെതിരെ സ്ത്രീധന പീഡനം ആരോപിച്ച് യുവതിയുടെ വീട്ടുകാര്‍ കേസ് കൊടുത്തത്. ഗള്‍ഫില്‍ ജോലിയുളള സഹോദരി റിയാസിന്റെ വിവാഹനാളില്‍ തന്നെ മടങ്ങിപ്പോയിട്ടും കേസില്‍ പ്രതിയായി. കോടതിയുടെ ഇടക്കാല ഉത്തരവു പ്രകാരം മാസം
3000 രൂപ റിയാസ് ഫാത്തിമക്ക് ജീവനാംശമായി നല്‍കിക്കൊണ്ടിരിക്കുകയാണ്. 

എന്നാല്‍ രണ്ടു വര്‍ഷം മുമ്പ് നടന്ന കേസ് ഇപ്പോള്‍ വിവാദമാക്കിയത് കോണ്‍ഗ്രസ് എ വിഭാഗത്തിലെ ഗ്രൂപ്പുപോരാണെന്ന് ആരോപണമുണ്ട്. പി.ടി തോമസ് വിഭാഗക്കാരനായ കെ.എസ്.യു ജില്ലാ സെക്രട്ടറിക്കെതിരെ ഡി.സി.സി പ്രസിഡന്റ് റോയി. കെ. പൗലോസിന്റെ പക്ഷക്കാരനായ കെ.എസ്.യു ജില്ലാ നേതാവാണ് കരുനീക്കുന്നതെന്ന് പറയുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
കെ.എസ്.യു ജില്ലാ സെക്രട്ടറിയായ കാമുകനും മുന്‍ ഭാര്യയും കുടുംബം തകര്‍ത്തതായി യുവാവ്

Keywords:  KSU, Kerala, Thodupuzha, Press meet, Complaint, Letter, Oommen Chandy, V.M. Sudheeran, Kerala, Marriage, Lover.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia